ഇന്ത്യൻ രാഷ്ട്രീയത്തെ പരിഹാസവും പ്രതിഷേധവും ചേർത്ത് വിമർശിക്കുക വഴി പുതിയൊരു രാഷ്ട്രീയ ഭാഷ ചമയ്ക്കാൻ ശ്രമിക്കുന്ന പാറ്റ പാർട്ടിയുടെ ജനനത്തിന് ഒരു പരിഹാസ അവതാരം എന്നതിനപ്പുറം മറ്റു ചില ഗൂഢ ലക്ഷ്യങ്ങൾ കൂടി ഉണ്ടെന്ന് കരുതാൻ അടിസ്ഥാന വിദ്യാഭ്യാസത്തിൻ്റെ ആവശ്യം പോലുമില്ല. ലക്ഷ്യം മോദിയും ഒപ്പം ഭാരതവും എന്നതിൽ തർക്കമില്ല. മോദിക്കും മോദി സർക്കാരിനും എതിരെ ക്രിയാത്മകമായ വിമർശനങ്ങൾ പ്രതീക്ഷിക്കുന്നവർക്ക് വീണ്ടും നിരാശ മാത്രം സമ്മാനിച്ചാണ് പാറ്റയുടെ റാകിപ്പറക്കൽ.
ഡെഡ് ഇൻറർനെറ്റ് തിയറി എന്നത് പൂർണമായി തെളിയിക്കപ്പെട്ടതല്ലെങ്കിലും ഡിജിറ്റൽ ലോകത്ത് കൃത്രിമ സിന്തറ്റിക് കണ്ടെൻറുകൾ നിറയുന്നു എന്ന വാദം ശക്തമാണ്. പ്രസ്തുത സിദ്ധാന്ത പ്രകാരം ബോട്ടുകളും അൽഗൊരിതങ്ങളും നിർമ്മിക്കുകയും നിയന്ത്രിക്കുകയും സാമൂഹ്യ മാധ്യമപ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന ഒരു ഓട്ടോമാറ്റഡ് ലോകത്താണ് നാം ജീവിക്കുന്നത് എന്ന സത്യത്തിൽ ഊന്നി വേണം 'പാറ്റ'യെ വിശകലനം ചെയ്യേണ്ടത്.
പലകുറി തള്ളിയ കേസ് വീണ്ടും സുപ്രീം കോടതിയിൽ എത്തിപ്പെടുമ്പോൾ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ സാമാന്യവൽക്കരിക്കപ്പെടാൻ ആകാത്ത ഒരു പരാമർശമാണ് പാറ്റ പാർട്ടിയുടെ പിറവിക്ക് പിന്നിൽ. വിശദീകരണക്കുറിപ്പ് എഴുതി തെറ്റിദ്ധാരണ ഒഴിവാക്കാനുള്ള സൂര്യകാന്തിന്റെ ശ്രമം പോലും പാറ്റകൾ ചെവിക്കൊണ്ടില്ല.
ചുരുക്കത്തിൽ പ്രതിപക്ഷ ദൗത്യം ,ഏറ്റെടുക്കുകയാണ് എന്ന ചിന്ത ജനിപ്പിക്കും വിധം മറ്റാരുടെയോ കൈയ്യിലെ കളിപ്പാട്ടമായി പാറ്റകൾ മാറുന്നതിന്റെ ലക്ഷണമൊത്ത പ്രതികരണങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്
Keywords:
Recent in National
Must Read
Latest News
In News for a while now..



