ബംഗാളിൽ മാറ്റത്തിന്റെ ഇടിമുഴക്കമാണ്..പീക്കിംഗ് റേഡിയോ പണ്ട് അനൗൺസ് ചെയ്ത വസന്തത്തിന്റെ ഇടിമുഴക്കം. നക്സൽബാരിയിലെ രണസ്മാരകങ്ങൾ ഇന്നു കാവി പുതച്ചിരിക്കുന്നു.പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല അത് എലിയെ പിടിക്കുമോ എന്നതാണ് പ്രധാനമെന്നു പറഞ്ഞ ചീനകമ്മിയെ നാം ഓർത്തു പോകുന്നു.
അധികാരം തീരുമാനങ്ങളായി തെരുവുകളിലേക്ക് കടന്നുവരുന്നു. മുഖദാവിൽ അതു കാണാം കേൾക്കാം. സംസ്ഥാനത്തെ വനിതകൾക്കല്ലാം പ്രതിമാസം മൂവായിരം രൂപ ഇനി മുടക്കം കൂടാതെ ലഭിക്കും..എല്ലാ ആർടിസി ബസുകളിലും സൗജന്യ യാത്രയും. പുതുതായി ആരംഭിക്കുന്ന നാന്നൂറ് കാന്റീനുകളിൽ നിന്നും അഞ്ചു രൂപ നിരക്കിൽ മീൻകറിയോടെയുള്ള ഭക്ഷണം പാവപ്പെട്ടവർക്കു ലഭിക്കും. ബംഗാളി മുസ്ലിംകൾ പുതിയ മാറ്റങ്ങളോട് പൊരുത്തപ്പെടുന്നു.സർക്കാരിൽ കൂറു പുലർത്തുന്നു.ആടുമാടുകളെ അറുക്കൽ ഹദീസുകളിലില്ലെന്ന് സ്വയം പ്രഖ്യാപിക്കുന്നു.
തൊഴിലും വരുമാനവും നല്ലജീവിതവും മാത്രം ലക്ഷ്യമിട്ടു കുടിയേറിയവരാണ് സാധാരണക്കാർ. എന്നാൽ അവർക്ക് ഒപ്പം അതിർത്തി കടന്നത് കൊള്ളക്കാരും ക്രിമിനലുകളും അട്ടിമറിക്കാരും ആതങ്കവാദികളും മതവിദ്വേഷം പടർത്തുന്നവരും കൂടിയായി.ഈ സാധ്യതയാണ് മമത മുതലെടുത്തത്. ആ കെണിയിൽ വീണു പോയ സാധാരണക്കാർക്ക് ഇനി മടക്കത്തിന്റെ കാലമാണ്. കാരണം അവർ അനധികൃത കുടിയേറ്റക്കാരാണ്.
കൽക്കട്ടയിൽ നിന്നും വെറും 38 കിലോമീറ്റർ അകലെ അശോക് നഗറിലാണ് 2018 ൽ ONGC വൻതോതിലുള്ള എണ്ണയും- പ്രകൃതി വാതക നിക്ഷേപങ്ങളും കണ്ടെത്തിയത്.പലകാരണങ്ങൾ പറഞ്ഞ് മമത കഴിഞ്ഞ എട്ടുകൊല്ലം തുടർ നടപടികൾ മുടക്കി. ഇപ്പോൾ അതിനു വേഗം വന്നിരിക്കുന്നു. ഇനി ബംഗാളികൾ കേരളത്തിലേക്ക് കുത്തി ഒഴുകണമെന്നില്ല എന്നു സാരം.
സിപിഎം തിരിച്ചു വരവിലാണ്.പൂജ്യത്തിൽ നിന്നും ഒന്നിലേക്ക് .100%സീറ്റു വർധന. മമത ക്ഷീണത്തിലാണ് .മാനസികമായും ശാരീരികമായും.അവർ വിളിച്ച യോഗത്തിൽ നിന്നും 53 സാമാജികർ വിട്ടു നിന്നു. രണ്ടാളെ അവർ പുറത്താക്കി. വലിയ പ്രതിസന്ധിയിലാണ് പാർട്ടി.
Keywords:
Recent in National
Must Read
Latest News
In News for a while now..



