NewsAd1
അമ്പതാം വർഷത്തിൽ അടിയന്തരാവസ്ഥ - എങ്ങും...
മോഹനകൃഷ്ണൻ
28 June 2026, 2:41 pm
main image of news

"In exercise of the powers conferred by clause (1) of the Article 352 of the constitution, I , Fakhruddin Ali Ahmed, President of India by this proclamation declare that a grave emergency exists whereby the security of India is threatened by internal disturbance..."

1971 ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ വിജയിച്ച ഇന്ദിരാ ഗാന്ധിക്കെതിരെ എതിർ സ്ഥാനാർത്ഥി രാജ് നാരായൺ അലഹബാദ് ഹൈക്കോടതിയിൽ കേസിനു പോയി. ജസ്റ്റിസ് ജഗ് മോഹൻലാൽ സിഹ്ന കേസ് കേട്ടു. .പ്രചാരണ യോഗങ്ങളിൽ സ്റ്റേജ്,മൈക്ക്, പര്യടനം എന്നിവക്ക് പൊലീസ് സന്നാഹങ്ങൾ ദുരുപയോഗം ചെയ്തു. പ്രധാന മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ സ്റ്റാഫായ യശ്പാൽ കപൂറിന്റെ പ്രസംഗങ്ങളും സേവനവും ഉപയോഗിച്ചു.ഇവയാണ് കുറ്റങ്ങൾ.
ഇന്ദിരാ ഗാന്ധിയുടെ ലോക്സഭാ അംഗത്വം കോടതി റദ്ദുചെയ്തു
ഇന്നായിരുന്നെങ്കിൽ ഒരു ചെറുകിട ഉദ്യോഗസ്ഥനിൽ തീരേണ്ട പ്രശ്നം.

 image 2 of news
രാജ് നാരായൺ

സർക്കാർ ശമ്പളം പറ്റി ഏകെജി സെന്ററിനു വേണ്ടി പണി എടുത്ത പിആർഡി ഉദ്യോഗസ്ഥരെയും ആസ്ഥാനകവിയെയും ഭരണക്കാർക്കു വിടുപണി ചെയ്ത പോലീസുകാരെയും ഇത്തരുണത്തിൽ ഓർക്കാതെ വയ്യ.

സുപ്രീം കോടതിയിൽ ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ ബഞ്ചിലെത്തിയ അപ്പീലിൽ , 1975 ജൂൺ 24 ന്. പുറപ്പെടുവിച്ച ഇടക്കാല ഉത്തരവു പ്രകാരം ഇന്ദിരാ ഗാന്ധിക്ക് പ്രധാന മന്ത്രിയായി തുടരാം പക്ഷേ വോട്ടവകാശം ഉണ്ടാകില്ല.
തൊട്ടടുത്ത ദിവസം 1975 ജൂൺ 25 രാത്രി . ബിബിസി ഇന്ത്യാക്കാരെ ആ വാർത്ത അറിയിച്ചു.
E M E R G E N C Y...
മിസിസ് ഗാന്ധി അങ്ങനെ പ്രതിസന്ധി മറികടന്നു.
HomeAd1
 image 3 of news

ഭരണഘടനയിലെ മൗലിക അവ കാശങ്ങളെല്ലാം റദ്ദായി. മൗലിക ചുമതലകൾ കൂടി. എതിർ ശബ്ദം മുഴക്കിയ രാജ്യത്തെ മുഴുവൻ നേതാക്കളെയും ജയിലിലിട്ടു.അരുതാത്തത് പലതും സർക്കാർ ചെയ്തു. ബ്യൂറോക്രസി അമിതാധികാരം ദുരുപയോഗം ചെയ്തു.

എന്നാൽ പൊതു ജീവിതം ശാന്തമായിരുന്നു. വിമാനവും തീവണ്ടിയും ബസുകളും കൃത്യതയോടെ ഓടി.സർക്കാർ ഓഫീസുകൾ കൃത്യതയോടെ പ്രവർത്തിച്ചു. കുറ്റകൃത്യങ്ങൾ കുറഞ്ഞു.

 image 4 of news
രാജൻ: അടിയന്തരാവസ്ഥയുടെ ഇര

കേരളത്തിൽ നില രൂക്ഷമായില്ല.മാത്രമല്ല എമർജൻസിക്കു ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നണി റിക്കോർഡു വിജയം നേടി . പക്ഷെ പില്ക്കാലത്ത് സിപിഎം എമർജൻസി സ്മൃതികളെ വല്ലാതെ പൊലിപ്പിച്ചു . ജയിലിൽ ക്രൂര പീഡനങ്ങൾക്കിരയായ തീവ്ര ഇടതു നേതാക്കളുടെ ചെലവിൽ ഇല്ലാത്ത റോൾ ഘോഷിച്ചു. സോഷ്യലിസ്റ്റുകളും ഈ സിപിഎം വായനയിൽ തമസ്കരിക്കപ്പെട്ടു.. മറ്റുള്ളവരുടെ സംഘടനാ ദൗർബ്ബല്യം മുതലെടുത്ത് വിയർക്കാതെ സിപിഎം വാർ ടൈം ഹീറോകളായി. കെട്ടുകഥകൾ മെനഞ്ഞ് അവർ നേട്ടം കൊയ്തു.

1948 മുതൽ മധുരമനോജ്ഞ ചൈന സ്വാതന്ത്ര്യങ്ങളത്രയും റദ്ദായ ഏകാധിപത്യത്തിലാണ്...അതിനെ പിൻപറ്റുന്ന സിപിഎമ്മിന് എങ്ങനെ അടിയന്തരാവസ്ഥയെ വിചാരണ ചെയ്യാൻ കഴിയും എന്നത് സമസ്യയാണ്.

ഇതിനിടെ പാർലിമെന്റിൽ ജനപ്രാധിനിധ്യ നിയമത്തിൽ{123(7)} അടക്കം ഭേദഗതികൾ വന്നു. ആഗസ്റ്റ് നാലിന് ഭരണഘടനയിൽ 329 എ കൂട്ടിച്ചേർത്തു.അതനുരിച്ച് പാർലിമെന്റ് നിയമിക്കുന്ന സമിതിയാകും പ്രധാനമന്ത്രി,സ്പീക്കർ എന്നിവരുടെ നിയമ കാര്യത്തിലെ അപെക്സ് ബോഡി. 1975 നവംബർ ഏഴിന് അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് നിയമഭേദഗതികൾ ശരിവച്ചു. അലഹബാദ് വിധി റദ്ദാക്കി.

പാർട്ടി പരിപാടികൾ സർക്കാർ പരിപാടികളാക്കുന്ന ഈ കാലത്ത് എവിടെയും ഭരണക്കാരുടെ തെരഞ്ഞെടുപ്പു തേർവാഴ്ചയാണ്.അതിനു പിഴയാളി ഇന്ദിരയും. എല്ലാ രാഷ്ട്രീയകക്ഷികളും തരാതരം പോലെ പലതും ചെയ്തു കൂട്ടാൻ ഇന്ദിരയെയാണ് ഇന്നും പിൻപറ്റുന്നത്.
1977 ഓഗസ്റ്റ്. ഭൂസ്വാമികൾ കൊല ചെയ്ത ദളിതരുടെ കൂര തേടി ദുർഗമമായ ബീഹാറിലെ ബെൽച്ചിയിലേക്ക് ആനപ്പുറത്ത് ഇന്ദിര എത്തി.ആ ഒറ്റ യാത്ര ഐതിഹാസികമായി മാറി. എതിരാളികളെ മാസങ്ങൾക്കുള്ളിൽ പൊളിച്ചടുക്കിയ അവർ അത്രയും ശക്തയായിരുന്നു.വശ്യതയാർന്ന വിനിമയവും അനന്യമായ വ്യക്തി പ്രഭാവവും .
അന്നന്നത്തെ തെറ്റുകൾക്ക് അന്നന്നു മാത്രമാണ് സാംഗത്യമെന്നു ഓ.വി വിജയൻ പറയുന്നതു കേൾക്കുകയേ തരമുള്ളു.
1971ൽ ഇന്ദിര പാക്കിസ്ഥാനെ തോൽപ്പിച്ചു. ബംഗ്ലാദേശിനെ ഉയിർപ്പിച്ചു. ജനലക്ഷങ്ങളുടെ കുടിയേറ്റവും കൈകാര്യം ചെയ്തു.
എംഎഫ് ഹുസൈൻ വരച്ച ദുർഗ, ജനങ്ങളുടെ ദേവിയായി പടർന്നു കയറി.
ഇന്ദിരയെ വീഴ്ത്തിയ വിവാദ നായകൻ രാജ് നാരായണൻ പിന്നീട് ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രിയായ മൊറാർജി ദേശായിയെയും വീഴ്ത്തി;പിന്നീട് കിസാൻ നേതാവായ ചൗധരി ചരൺസിംഗിനെയും .ഒടുവിൽ സ്വയം വീണ് രാഷ്ട്രീയത്തിൽ നിന്നും തന്നെ തിരോഭവിച്ചു. യുഗങ്ങൾ നീന്തി നടന്ന ഗംഗയിൽ ഇപ്പോൾ താമര മുകുളങ്ങളാണ്.
ഇന്ദിരാ പ്രിയദർശിനി ചരിത്രമാണ്.വ്യാഖ്യാനങ്ങളാണ് ഇനി അവരെ അറിയാനുള്ള വഴിത്താരകൾ.
ശുഭം.

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞