സംഘി - കമ്മി ഭായി ഭായി...
മോഹന കൃഷ്ണൻ
7 July 2026, 5:40 pm
പശ്ചിമ ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിൽ സിപിഎമ്മിന്റെ പങ്കു നിർണായകമായി എന്നാണ് വിലയിരുത്തലുകൾ.
വോട്ടെണ്ണൽ തുടരവെ സുവേന്ദു അധികാരി സിപിഎമ്മിനു പരസ്യമായി നന്ദി പറഞ്ഞു..ഭവാനിപൂരിലെ 13,000 പാർട്ടി വോട്ടുകളിൽ 10,000 വോട്ടുകൾ നൽകി സഹായിച്ചതിനാണ് അധികാരി ആധികാരികമായി സിപിഎമ്മിനും മണ്ഡലത്തിലെ സിപിഎം വോട്ടർമാർക്കും നന്ദി അറിയിച്ഛത്.
തേർതൽ കാലത്ത് സിപിഎമ്മിന്റെ സാമുഹിക മാധ്യമ ഹാൻഡിലുകളിൽ നിരന്തരമുണ്ടായ ആഹ്വാനം ബിജെപി യോടുള്ള എതിർപ്പ് നിലനിർത്തി , മമതയെ ഏതു വിധേനെയും തറപറ്റിക്കാനായിരുന്നു. അണികൾ അത് അക്ഷരം പ്രതി പാലിച്ചു . മമതാവിരോധം മനസിൽ കരുതി താമരയിൽ ആഞ്ഞു കുത്തി.
ബിജെപി ഇപ്പോൾ ഭരണം പിടിച്ചാൽ 2031ൽ നമുക്കു അധികാരത്തിൽ തിരിച്ചെത്താം എന്നായിരുന്നു പാർട്ടിയുടെ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലെ നരേറ്റീവ്.
മമതയെ നേരിടാൻ പ്രാപ്തിയുള്ള ബിജെപിയിലേക്ക് സിപിഎം വോട്ടുകൾ ഒഴുകി. യഥാർത്ഥത്തിൽ പാർട്ടിക്കാർ നേരിട്ട പീഡനങ്ങൾ ചെറുക്കുന്നതായി ബിജെപിക്കു നൽകിയ വോട്ടുകൾ.
ബിജെപി അധികാരം പിടിച്ചു .അറുന്നൂറോളം പാർട്ടി ആപ്പീസുകൾ തിരികെ കിട്ടി. അടി വാങ്ങി കൂട്ടാതെ പ്രവർത്തിക്കാൻ അവസരമായി.ഇനി സംസ്ഥാന, കേന്ദ്ര വിരൂദ്ധ സമരം നടത്തി ആളെ കൂട്ടാം.വോട്ട് ഷെയർ കൂട്ടാം. സീറ്റും.അതെ,
ബിജെപിയാണ് ഈ വീടിന്റെ ഐശ്വര്യാറായ്!
വോട്ടർ പട്ടികയിൽ നിന്നും 27 ലക്ഷം പേരെ ഒഴിവാക്കിയപ്പോഴും അക്രമം നിറഞ്ഞപ്പോഴും കേന്ദ്ര സേനകളെ വിന്യസിക്കുമ്പോഴും സിപിഎം. കമ്മാ എന്നോ കമ്മി എന്നോ ഒരക്ഷരം മിണ്ടിയില്ല.
ഫലം വന്നപ്പോൾ മമതയുടെ ദൂർഭരണത്തിന് എതിരായ വിധിയെഴുത്ത് ബിജെപി മുതലാക്കി എന്നായിരുന്നു സംസ്ഥാന സെക്രട്ടറി പറഞ്ഞത്.
ഉള്ളാലെ സിപിഎം സന്തോഷിച്ചു. അലിഖിത ധാരണകൾ അങ്ങനെ വിജയം കണ്ടു.
2009 ൽ ബിജെപിയുടെ വരവറിഞ്ഞിട്ടും
2014 മുതൽ അക്രമാസക്തമായ നവമി ഘോഷയാത്രകൾ സംഘടിപ്പിട്ടും 2019 മൂതൽ ശക്തമായ സാന്നിധ്യമായിട്ടും സിപിഎമ്മിന്റെ മുഖ്യശത്രു മമത മാത്രമായിരുന്നു. ബിജെപിയൂടെ ബീ ടീമായി മമതയെ ചിത്രീകരിച്ച പാർട്ടി മമതയുടെ പാർട്ടിയെ ബീജെമൂൽ എന്നൂം പരിഹസിച്ചു.
കത്തുന്ന തൃണമൂലുകാരിൽ നിന്നും ബജപ ഒരൂ മമതാ പാർട്ടിയെ ചിലപ്പോൾ ഭാവിയിൽ നിർമിച്ചെടുക്കാം അതാവും യഥാർത്ഥ ബീ ടീം!
2007 വരെ ഗ്രാമീണ ബംഗാളിൽ പാർട്ടി ഗ്രാമങ്ങൾ മാത്രമായിരുന്നു
. പഞ്ചായത്തിൽ മറ്റാരും നോമിനേഷൻ നൽകില്ല .ആർക്കുമില്ല ധൈര്യം. പ്രതിബദ്ധതയുള്ള പാർട്ടിക്കാരല്ല,പകരം ഗുണ്ടകളായിരുന്നു അവിടെ കാര്യക്കാർ.
വിതക്കും കൊയ്ത്തിനും കർഷകർ പാർട്ടിക്ക് കപ്പം നൽകണം. കല്യാണസദ്യവരെ ആ പിരിവു നീണ്ടു.
അപ്പീലില്ലാത്ത ലോക്കൽ കോടതികളും അവൻ നടത്തി.. തികച്ചും ഗ്രാമസ്വരാജ്!
സിപിഎമ്മുകാർ വടിവാൾ കൊണ്ടു തലയ്ക്കടിച്ച്, രക്തപങ്കിലമായ മുഖവും രക്തം വീണു കുതിർന്ന വസ്ത്രങ്ങളുമായി നിൽക്കുന്ന മമതാ ബാനർജിയൂടെ 1990 ലെ വാർത്താ ചിത്രം അവരെ ബംഗാളിലെ ശത്രു സംഹാരിണിയായ ദൂർഗയാക്കി പടർത്തി.
2009ൽ ലോക്സഭയിലും
2011ൽ നിയമസഭയിലുമേറ്റ വൻ പരാജയങ്ങൾ പാർട്ടിയെ തകർത്തു. ഇതാണ് ഗുണ്ടകളെ മമതയുമായി ഐക്യപ്പെടുത്തിയത്.. കലാപരികൾ ആവർ അതേപടി തുടർന്നു.
1991ൽ തന്നെ ബിജെപി ബംഗാളിൽ വ്യാപനം തുടങ്ങിയിരുന്നു. 1999 ലും രണ്ടു ലോക്സഭാ സീറ്റും 11 ശതമാനം വോട്ടും അവർ നിലനിർത്തി. മമതയാണ് ബിജെപി യെ ആനയിച്ചത്. പക്ഷേ സംസ്ഥാന ഭരണം തന്നെ അവർക്ക് നൽകി ഇപ്പോൾ സിപിഎം തങ്ങളുടെ ചരിത്രപരമായ കടമയും നിർവഹിച്ചു.
2011 മൂതൽ ബിജെപിയിലേക്ക് സിപിഎം വോട്ടൂകൾ ചോരാൻ തുടങ്ങി. ന്യൂനപക്ഷ പ്രീണനം ഒരു വലിയ വിഭാഗം പരമ്പരാഗത ഹിന്ദു വോട്ടുകൾ മാറി മറിയാൻ ഇടയാക്കി. ബംഗാളിലെ മാറ്റത്തെ സർവ്വേ ചെയ്തത് മനോ ബീന ഗുപ്ത എന്ന മാധ്യമ പ്രവർത്തകയാണ്. മൺമറഞ്ഞ കമ്മ്യൂണിസ്റ്റു നേതാക്കളെ അഭിമാനത്തോടെ ഓർക്കുന്ന
അതേ സ്പിരിറ്റിൽ തന്നെ അവർ ഇന്ന് ബിജെപിയെ പിന്തുണയ്ക്കുന്നു. കാരണം ഹിന്ദു താല്പര്യം.
1947,1971, ആ രണ്ടു വിഭജനങ്ങളുടെ നോവുകളും നൊമ്പരങ്ങളും ബിജെപിയുടെ യത്നങ്ങൾ കൂടൂതൽ അനായാസമാക്കി.
ത്രിപുര മുൻ മുഖ്യ മന്ത്രി മണിക് സർക്കാരിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് ,2031ൽ ഭരണം പിടിക്കാനുള്ള തത്രപ്പാടിൽ ബിജെപിയെ വിജയിപ്പിച്ച സിപിഎം നിലപാടുകൾ ആത്മഹത്യാപരവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതും ഒരിക്കലും തിരുത്തുവാൻ കഴിയാത്തതുമാണെന്നും ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫൊർ കമ്മ്യൂണിറ്റീസ് ഡവലപ്പ്മെന്റിലെ മൂൻ പ്രൊഫസർ ആദിത്യ നിഗം പറയുന്നു. 1920 കളുടെ അവസാനം ഉരുവം കൊണ്ട നാസിസത്തെ എതിർക്കുന്നതിനു പകരം കമ്മ്യൂണിസ്റ്റുകളുടെ എതിർപ്പ് മുഴുവനും. അന്നത്തെ സോഷ്യൽ ഡമോക്രാറ്റുകളോടായിരുന്നു.
അതെ ,ചരിത്രം ആവർത്തിക്കുന്നു .ദുരന്തമായും പ്ര
ഹസനമായും.
സുവേന്ദു അധികാരി സിപിഎം കനവുകളുടെ മേലുള്ള കാർമുകിലാണ്. പെയ്തൊഴിയുമോ ? പ്രതീക്ഷയാണ് ഇവിടെയും കൈമുതൽ..
ഇബർ റാം പോർ ബാം
ഇപ്പോൾ രാമൻ പിന്നെ?