വലിയ വീട്ടിൽ പട്ടാപ്പകൽ അപായമുണ്ടായി. അലാറങ്ങൾ നിറുത്താതെ മുഴങ്ങിയിട്ടും ആരും ഉണർന്നില്ല. ഉറക്കം അവർക്ക് അനുഗ്രഹവും ഉദാസീനമായ അവരുടെ ദിനചര്യയുടെ ഭാഗവുമായിരുന്നു. ഒടുവിൽ ഒരു പാറ്റ കാലിനിടയിലൂടെ ഓടിയപ്പോൾ ഉറക്കം പോയി മനസ്സില്ലാ മനസ്സോടെ ഓരോരുത്തരായി കിടക്കയിൽ നിന്ന് ചാടിയെഴുന്നേൽക്കുകയാണ്.. കുറ്റം പാറ്റയുടേതല്ല; ഉറക്കം അത്രമേൽ കനത്തതായിരുന്നു.
നീറ്റ് വിഷയത്തിൽ ദില്ലിയിൽ ഉയർന്ന പ്രതിഷേധങ്ങൾ ആ ചോദ്യത്തെ വീണ്ടും നമ്മുടെ മുന്നിലെത്തിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ ആദ്യം ശബ്ദമുയർത്തിയത് വലിയ രാഷ്ട്രീയ കക്ഷികളായിരുന്നില്ല. സമൂഹ മാധ്യമ പ്രതികരണങ്ങളലൂടെ രൂപപ്പെട്ട ഒരു യുവജന കൂട്ടായ്മയായിരുന്നു.. പലരും അതിനെ ഗൗരവമായി എടുത്തില്ല. ചിലർ പരിഹസിച്ചു. ചിലർ കാത്തിരുന്നു. മറ്റുചിലർ, രാഷ്ട്രീയ കാറ്റിന്റെ ദിശ മനസ്സിലാകുന്നതുവരെ മൗനം തന്നെ നയമാക്കി.
ജനകീയ വിഷയങ്ങളിൽ കൂടുതൽ ശബ്ദങ്ങളുണ്ടാവുന്നത് എപ്പോഴും സ്വാഗതാർഹമാണ്. എന്നാൽ സ്വാഗതത്തോടൊപ്പം ഒരു ചെറു പുഞ്ചിരിയും ചേർക്കാതെ വയ്യ.
കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ സാന്നിധ്യം ഒരു നല്ല തുടക്കമാണ്. വൈകിയെത്തിയാലും എത്തിയത് നല്ലത് എന്ന പഴമൊഴി ഇവിടെ തീർച്ചയായും പ്രസക്തമാണ്. എന്നാൽ ജനങ്ങൾ ചോദിക്കുന്ന മറ്റൊരു ചോദ്യമുണ്ട്: എന്തുകൊണ്ട് ഇത്ര വൈകി? ഒരു വിദ്യാർത്ഥിയുടെ ഭാവി രാഷ്ട്രീയ സമയക്രമം നോക്കി കാത്തിരിക്കുമോ?
ജനശ്രദ്ധയാകർഷിക്കുന്ന ഏത് ചെറുസമരങ്ങളിലുമെന്ന പോലെ രാജ്യ വിരുദ്ധ - വിധ്വംസകസംഘടനകൾ കടന്നുകയി തങ്ങളുടെ ഒളിയജണ്ടകൾ കൂടി നടപ്പാക്കാൻ ശ്രമിക്കുന്നതിന് സമീപകാലത്ത് അസംഖ്യം ഉദാഹരണങ്ങളുണ്ട്. കേരളത്തിൽനടന്ന ആശാ സമരത്തിൽപ്പോലുമുണ്ടായിരുന്നു ഇവരുടെ സജീവമായ ഇടപെടലും പിന്തുണയും. ഇപ്പോൾ പാറ്റകൾക്കിടയിലും നിരവധിയായുണ്ട്ഇത്തരം പഴുതാരകൾ. അവർക്കും പിന്നിലായാണ് തങ്ങളുടെ സ്ഥാനം എന്ന നിലയിലേക്ക് കോൺഗ്രസ്സ് ചുരുങ്ങിക്കൂടുകയും അടികൊണ്ട് ചോര ചൊരിയുകയും ചെയ്യുന്നത് എത്ര ഗതികേടാണ്. ദിശയില്ലാതെ നില്ക്കുകയും പുരോഗമനം വിളിപ്പേരിൽമാത്രം കാത്തുവയ്ക്കുകയും ചെയ്യുന്ന ഇടതു കക്ഷികളും ഏറ്റവും പിൻ നിരയിലേക്ക് നടന്നു വരുന്നുണ്ട്. പാറ്റകൾക്കൊപ്പം വിപ്ലവവും വിജയിക്കട്ടെ!
Keywords:
Recent in National
Must Read
Latest News
In News for a while now..



