പാറ്റ സമരം: നീറ്റല്ലാത്ത അജണ്ടകൾ..
മോഹനകൃഷ്ണൻ
25 July 2026, 3:08 am
പ്രസിഡന്റിന്റെ പിറന്നാളിന് അപ്പം തിന്നാൻ പോയ സതീശൻ അടി വാങ്ങി കൂട്ടാതെ ശ്ലോകത്തിൽ കഴിച്ച് മടങ്ങി. വേണു ഇട്ട വല പൊട്ടിച്ചാണ് വരവ്.രണ്ടെണ്ണം കിട്ടുന്നെങ്കിൽ ആയിക്കോട്ടെ എന്നാണ് നിനച്ചത്.
കേസിൽ കുടുക്കി കസേര ഒന്നു കുലുക്കാനുള്ള കെ സിയുടെ മോഹങ്ങളും പൂത്തില്ല.
ഒന്നിനു പോയി രണ്ടും കഴിഞ്ഞു വെള്ളവും തൊടാതെയാണ് വി ഡി മടങ്ങിയത്. അങ്ങനെ അടിവാങ്ങി കൂട്ടിയ ആദ്യ മുഖ്യൻ എന്നു ഗിന്നസ് ബുക്കിൽ പേരു വരാനുള്ള ശ്രമവും പാഴായി.
അപ്പക്കഥ തീരുന്നില്ല. അപ്പം ഗോവിന്ദന്റെ ഊഴമാണ്. മിഴികൾ പൂട്ടി വദനം വക്രിച്ച് നാസികകൾ തുറന്ന് സമര പുളകങ്ങൾ തൻ സിന്ദൂര മാലകൾ പാറ്റകളെ അണിയിക്കുന്ന ചടങ്ങിനു കാക്കുകയാണ് ഇന്ദ്രപ്രസ്ഥം.
പെൺകിടാങ്ങളുടെ മധ്യേ ഒഴുകി പൊലീസിനെ പ്രതിരോധിക്കും നേരം മിഴിയറിയാതെ , മനമറിയതെ കരചരണങ്ങൾ പെണ്ണുടലുകളുടെ മർമങ്ങളിലേക്ക് പായിച്ച് വിപ്ലവ സ്പർശങ്ങളെ ധീരോദാത്തമാക്കിയ ചരിത്രമുള്ള ലുട്ടാപ്പിയാണ് പാറ്റാവേദിയിലെ ഇന്നലത്തെ താരം. ഓസിനു കിട്ടിയ പാറ്റ, കൂറ, പഴുതാര ക്കൂട്ടത്തിനു നടുവിൽ കയറിയായിരുന്നു കസർത്ത്.അടി കൊള്ളുന്ന ഭാഗത്തേക്ക് പോയതേയില്ല. അഖിലേന്ത്യാ യൂത്തനാണങ്കിലും പനവൂർ ചന്തയാണ് കബഡയുടെ തിരുമുറ്റം. കേൾവിക്കാരെ തേടി ദില്ലിവരെ പോകേണ്ടി വന്നു. സാരമില്ല. പറയുന്നവനും കേൾക്കുന്നവനും തിരിയാതെ പോകുന്നതാണ് ഈ ടോക്കിന്റെ മഹിമ. പത്താം തരം ജയിക്കാതെ നിയമ ബിരുദം നേടിയവനെന്ന് സുധാകരൻ സഖാവ് പറഞ്ഞത് ആരെയണ്ണാ?
പൊതിച്ചോർ എന്ന വിഖ്യാത സീരീയലിൽ പൊതിച്ചോറായി സൂപ്പർ അഭിനയം കാഴ്ച വച്ച താരവും അച്ഛനില്ലാ നേരം അമ്മ കാട്ടിയ അവിവേകം എന്ന ക്ളാസിക്കൽ വരികൾക്ക് ഭരണിപ്പാട്ട് സമിതിയുടെ സമഗ്ര സംഭാവനക്കുള്ള അവാർഡും നേടിയ കുമാരി കുശല കുമാരിയെ പാറ്റപ്പന്തലിൽ എത്തിക്കാൻ അഭിജിത് എന്ന പൂമ്പാറ്റ തന്നെ നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇനി ആ കുറവു മാത്രമേ ഉള്ളൂ എന്നാണ് ചിന്താശേഷിയുള്ളവർ പറയുന്നത്.
പാറ്റാ സമരത്തിൽ കേരളത്തിലെ കോൺഗ്രസുകാർ മുട്ടൻ പാറ്റകളുടെ റോൾ അഭിനയിച്ചു തകർത്തതിതിനാൽ കേരളത്തിൽ അവർ രണ്ടു പോയിന്റ് മുന്നിലാണ്.
ഇനി ആരെങ്കിലും കേറി വാക്കില്ലാതെ കളിച്ചാലെ ഭീഷണിയുള്ളു.
രാജ്യത്തെ പെരിയോൻ സഖാവ് ഇതുവരെയും ദില്ലിയിൽ ഇരുന്നുകൊണ്ട് പ്രവേശിച്ചിട്ടില്ല. മുത്തേ കരളെ നീയെവിടെ? നീങ്കൾ വൻട്റാൽ രൊമ്പ പ്രമാദം. തീർത്ഥാടനം എന്ന പോൽ തീവണ്ടി കോച്ചുകൾ മുഴുവൻ ബുക്കു ചെയ്തു ദില്ലി പിടിക്കുന്ന മലയാളികൾ മലയാളിയല്ല മറുനാടൻ മലയാളികളാണ്.
പാറ്റയെ പാരാട്ടിയ മമ്മൂട്ടി ഒരുപക്ഷേ ആദ്യ ഭാരതീയ വിദ്യാഭവനാകാം. ഭാവിയിലെ ഈടുവയ്പുകൾ ഉറപ്പാക്കണം.ഇനി ലാലിന്റെ ഊഴമാണ്.വിസ്മയ വാരിക്കൂട്ടിയ പ്രശംസകൾ 'തുടക്കം' ഗംഭീരമാക്കമോ എന്നു കണ്ടറിയാം. ടൊവീനോ നേരത്തെ തന്നെ എത്തി ഹാജർ വച്ചിട്ടുണ്ട്.
മലയാള ഭാഷയുടെ മാതാശ്രീ ബിഗ് ബോസിലെ മറ്റു മഹിളാശ്രീമാർക്കൊപ്പം ദില്ലിയിൽ നീരാടി. റേറ്റ് പ്രകാരമുള്ള പെർഫോമൻസ് ദ്വിഭാഷയിൽ കാഴ്ച വച്ചു
വെപ്പും കുടിയും മയക്കവും ചുംബന സമരവും സഹജീവനവും പി ആറും ഗംഭീരമായി നടന്നു വരുന്നു. വഴിപാടുകൾക്കുള്ള മുഴുവൻശീട്ടുകളും എടുത്തു നൽകുന്നത് മഹാമനസ്കരും ലോക സമാധാനം കാംക്ഷിക്കുന്ന വരുമായ ഫണ്ടിംഗ് (ഹണ്ടിംഗ്) ചേട്ടായിമാർ.
പാറ്റകളുടെ അഹിംസാ സമരം മൂലം ആശുപത്രിയിലായത് നൂറിലധികം പൊലീസുകാർ. പോലീസിന്റെ അടിവാങ്ങിക്കൂട്ടിയവരും അത്രത്തോളം വരും.സഹന സമരം നൂറ്റമ്പതോളം വാഹനങ്ങൾക്ക് കേടു വരുത്തി.ശാന്തം പാവം.
പാറ്റകളായി രൂപാന്തരപ്പെടുന്ന ഉഭയജീവികൾ പാറ്റകളല്ല പാരകളാണെന്നു സംശയിക്കുന്നവരുണ്ട്..കല്ല്, കരട്,കാഞ്ഞിരവും,മുള്ള് മുരട് മൂർഖൻ വരെയുമുള്ള നിഷ്കളങ്കർ പാറ്റയായി കൊമ്പും കുലുക്കി പമ്മി നടക്കുന്നുണ്ട്.
ഓരോ പാറ്റയ്ക്കുമുണ്ട് ഒരു മുറം അജണ്ടകൾ. വെറുതേ തിളക്കന്ന സാമ്പാറൻമാർ,വികാര ജീവികൾ,വർഗീയവാദികൾ,ചോരൻമാർ, ചാരന്മാർ,ഒപ്പം താല്ക്കാലിക ലാഭം കണ്ട് അപ്പോൾ കണ്ടവനെ അപ്പാ എന്നുവിളിക്കുന്ന രാഷ്ട്രീയക്കാർ....പട്ടിക നീളും. തക്ബീർ മുഴക്കിയും ളോഹയണിഞ്ഞും മുഖം മറച്ചും ആളുകൾ വരുന്നു. അടവെപ്പുകാരും ആതങ്കവാദികളും കടന്നു വരുന്നു.മൊത്തം കശപിശ.
നീറ്റിന്റെയും സിബിഎസ്ഇ ഐയുടെയും ഫുൾ ഫോം ചോദിച്ചാൽ അറിയാത്ത പാറ്റകൾ. മന്ത്രി പ്രധാനോ പ്രധാൻ മന്ത്രിയോ രാജി വച്ചാൽ എല്ലാം നീറ്റാകും എന്ന് കരുതുന്നവർ. നീറ്റെഴുതി നീറി സമരത്തിനെത്തിയത് വിരലിലെണ്ണാവുന്നവർ മാത്രം. പക്ഷേ ഭരണം മാറണം. . പറ്റുമെങ്കിൽ പ്രധാൻ മന്ത്രിയെ തകർക്കണം. വടക്കു കിഴക്കിനെ മുറിച്ചു മാറ്റണം. കശ്മിരിലും വേണം മാറ്റം. സിഐഎ ചുട്ടെടുത്ത അപ്പമാണ് കൗണ്ടറിലൂടെ വിൽക്കുന്നത്.
സമരത്തിൽ സാമൂഹിക വിരുദ്ധർ കടന്നു കൂടിയതായി വാഞ്ചൂക്ക് ആരോപിക്കുന്നു.സുരക്ഷാ മേഖലയിലേക്ക് രാഹുൽ ഗാന്ധി ജാഥ നയിക്കുകയും സമരത്തെ ഹൈജാക്ക് ചെയ്യുകയും ചെയ്ത നടപടിയെ അരവിന്ദ് കെജ്രിവാളും സോനം വാഞ്ചുക്കിന്റെ ഭാര്യയും രൂക്ഷമായി എതിർക്കുന്നു. എ എപിയുടെ സോഷ്യൽ മീഡിയ ലീഡറായിരുന്നൂ അഭിജിത്ത്. പാളയത്തിൽ പട തുടങ്ങി ക്കഴിഞ്ഞു.
ജനാധിപത്യം അളന്നിട്ട അവകാശങ്ങളെയും ആവിഷ്കാരങ്ങളെയും ദുരുപയോഗം ചെയ്താൽ സിസ്റ്റം തകരും. നാലു സീറ്റിനു വേണ്ടി ദേശീയ താത്പര്യങ്ങൾ പണയപ്പെടുത്താതെ സ്വന്തം നിലയിൽ പ്രക്ഷോഭമുയർത്തുകയാണ് ദേശീയ കക്ഷികളുടെ rചുമതല. വിനാശകരമായ അജണ്ടകൾ ആരെയും രക്ഷിക്കില്ല.അത് ആത്മനാശനമാണ്. ഒരു പൈതൃകത്തിന്റെ..പെരുമയുടെ....