പാറ്റകളുടെ രണ്ടാം ഓർമ ദിനമാണിന്ന്. ഒരു മന്ത്രിയെ നീക്കിയാൽ എല്ലാം ശരിയായി എന്ന പ്രീക്കേജി വിജ്ഞാനത്തിലാണ് മല എലിയായി മാറിയത്.
എല്ലാം ഇതുപോലെ ശരിയാക്കിയവരെ പാണ്ടി വണ്ടി കയറിയ അലുമിനിയം പാത്രങ്ങളെപ്പോലെ കേരളത്തിൽ കൂട്ടിയിട്ടിരിക്കയാണ് .
പെട്ടെന്ന് വീണു പോകുന്ന യുവതയാണ് ഇവിടെ ടാർഗറ്റായത്. യഥാർത്ഥത്തിൽ അർബൻ ക്രീമിലേയർ വിഭാഗത്തിനു വേണ്ടിയുള്ളതായിരുന്നു ഈ കാഹളം. പട്ടിണിക്കഥകൾ ആർക്കു വേണം.
മന്ത്രി പ്രധാനെ രാജി വയ്പ്പിച്ച് പ്രധാൻ മന്ത്രി തടി കഴിച്ചിലാക്കി. എല്ലാം നീറ്റായി. പാറ്റയും പിന്നണിക്കാരും ഹാപ്പി.എന്നാൽ അടിസ്ഥാന വിഷയങ്ങൾ ടാറ്റ പറയാതെ അവിടെത്തന്നെയുണ്ട്.
മാതാപിതാക്കളുടെ പൊങ്ങച്ചങ്ങളാണ് പാഷനില്ലാത്ത കുട്ടികളെ പരിശീലന കേന്ദ്രങ്ങളിലേക്ക് പായിക്കുന്നത്. പുതിയ തൊഴിലുകൾ ഉയർന്നു വന്നിട്ടും കഥ മാറിയില്ല.സമ്മർദ്ദങ്ങൾ താങ്ങാനാവാതെ രാജസ്ഥാനിലെ കോട്ടയിൽ പ്രതിവർഷം നൂറിൽ കുറയാതെ കുട്ടികൾ ആത്മഹത്യ ചെയ്യുന്നതായാണ് കണക്ക്.
ദേശീയ തലത്തിൽ നടത്തുന്ന എല്ലാ പരീക്ഷാ സംവിധാനങ്ങളും പുന:സംഘടിപ്പിക്കണം. വീഴ്ചകൾക്ക് ജീവപര്യന്തം ശിക്ഷ നൽകണം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഒരു പൂർണ പരാജയമായിരിക്കുന്നു.
ബാങ്കിംഗ് പരീക്ഷകൾ പോലും ലോക്കൽ കംപ്യൂട്ടർ സെന്ററുകൾക്ക് ഔട്ട്സോഴ്സ് ചെയ്യുന്നതിൽ എന്തു ന്യായീകരണമാണുള്ളത്.
രാജ്യത്തെ ഐ ഐ എമ്മുകൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) നടത്തുന്ന മാതൃകയിൽ എല്ലാ പരീക്ഷയും നടത്തണം.
സിബിഎസ്ഇ യിൽ പഠന പ്രക്രിയ യാന്ത്രികമായി തീരുന്നതാണ് ഇന്നത്തെ അവസ്ഥ.കുട്ടികളുടെ സർഗ വാസനകൾ തല്ലിക്കെടുത്തിയാണ് പഠനം പുരോഗമിക്കുന്നത്.
സമര നായകൻ ടെക്കന് വിഷൂചിക ബാധിച്ചു കഴിഞ്ഞു. ബജപയുടെ ഭാഗ്യം.ഇനി കിടന്നാൽ സ്വപ്നങ്ങൾ കടലെടുക്കും. ചുവരുണ്ടെങ്കിലെ രവിവർമ്മയാകൂ.
എന്തിനാണ് പാർലമെന്റ് എന്തിനാണ് ഭരണഘടന എന്തിനാണ് പ്രധാൻ മന്ത്രി മോദി ഇത്തരം പോസ്റ്റു മോഡേൺ ഇംപ്രഷണിസ്റ്റു ശരണം വിളികളുമായാണ് പല മലയാളി പാറ്റകളും വണ്ടി കയറിയത്. .എല്ലാം ഹുദാ ഹവ.മലയാളവും ഇംഗ്ളീഷും ഹിന്ദിയും അറിയാത്ത ലോക മലയാളികൾ കിട്ടിയതെല്ലാം വാങ്ങിക്കൂട്ടി
'അച്ച'ന്റെ പാവാടത്തുമ്പു പിടിച്ചും അമ്മയെ നോവിച്ചും മതേതരനായി മണ്ടിയ മഹാമാന്ത്രികൻ മലയാളി യൊരാൾ ഹിന്ദിയിൽ നിലവിളിച്ചാണ് തടിയൂരിയത്.
വടിയും കുത്തി വരാനുള്ള അസൗകര്യമാണ് എൻ എസ് യു അധ്യക്ഷൻ സമരത്തിൽ നിന്നും മാറാൻ ഹേതുവായത്
പ്രത്യേകിച്ച് റോളൊന്നുമില്ലെങ്കിലും സൗജന്യമായി മെക്കാട് സിപിഎം ഏറ്റെടുത്തു.ബേബി സഖാവിന്റെ മുന്നിലും സോനം മൊബൈലിൽ വീഡിയോ കാണുകയായിരുന്നു.ഇങ്ങനെ പോയാൽ എങ്ങനെ വിപ്ലവം വരും.
ദില്ലിസമരത്തിൽ ഐക്യപ്പെട്ട് എസ് യുസിഐ മാനവീയം വീഥിയിൽ കൂടിയപ്പോൾ ദേശാഭിമാനിക്കു തിമിരമായിരുന്നു.അതിന്റെ പകുതി പേർ പങ്കെടുത്ത അപ്പം ഗോവിന്ദന്റെ പരിപാടിക്കു മൂന്നു കോളം വാർത്തയും ചിത്രവും വാഴ്ത്തുപാട്ടും. ഇത്ര മാത്രമാണ് പാറ്റാ സമരം. ആളുകളെ വടിയാക്കുന്ന അന്തസാര ശൂന്യമായ അഭ്യാസ പ്രകടനം!
പാറ്റയെ മറയാക്കി ഒരുപാടു കുട്ടിച്ചാത്തൻമാർ ആവാഹനവും സ്തംഭനവുമായി വന്നു .മുടിപ്പുര അമ്മച്ചിയാണെ സത്യം. ഒന്നൂം ഒത്തില്ല.ഒന്നും ഒപ്പിച്ചില്ല.
ബോസ്റ്റണിൽ പോകും മുമ്പ് എഏപിയുടെ സോഷ്യൽ മീഡിയ മാനേജർ എന്ന നിലയിൽ കുറെ കിണ്ടിയതാണ് നമ്മുടെ ടെക്കൻ.പണി കൊടുക്കാനറിയാം. പാലും വെള്ളത്തിൽ പണി വാങ്ങാനും.ഷൂട്ടിംഗ് സ്റ്റാറായി മാറിയ കെജ്രിവാളിനെ പെറ്റ തള്ള സഹിക്കാത്ത വിധത്തിലല്ലേ അറഞ്ചം പുറഞ്ചം വെട്ടി വീഴ്ത്തിയത്. അവതാരങ്ങൾ അങ്ങനെ തീരും.അതുവരെ കിട്ടിയത് ലാഭം.
തന്ത്ര മന്ത്ര കുതന്ത്രങ്ങളിൽ ചാലിച്ചെടുത്തതാണ് ജൻസി സമരം. പ്രതിബദ്ധതയും സാമുഹിക കാഴ്ചപ്പാടുകളും കമ്മി. വൈകാരികതയിൽ അഭിരമിച്ച് മനശാസ്ത്രപരമായ ആക്രമണമായിരുന്നു ഇത്. ഏതൊരു അബ്നോർമലിനും പിൻതുടരാവുന്ന മാതൃക.ഇട്ടാൽ പൊട്ടാത്ത ഇംഗ്ളീഷ് മുട്ട !
കാതലായ നിർദ്ദേശങ്ങൾ ആരും പറഞ്ഞില്ല എന്നതാണ് പാറ്റ സമരത്തിന്റെ കാതൽ.കക്ഷി രാഷ്ട്രീയം മുൻപെ പറക്കുന്നതും കണ്ടു. ധാർമിക സമരം നടത്തിയാണ് നാം എല്ലാം നേടിയത്.
യഥോ ധർമ; തഥോ ജയ:
.