NewsAd1
അതിജീവനത്തിനായുള്ള കോമഡികൾ
ഡോ.തോമസ് സെബാസ്റ്റ്യൻ
9 October 2026, 3:49 am
main image of news

ജനാധിപത്യം വീണ്ടെടുക്കാനുള്ള സമരമാണ് ദില്ലിയിൽ നടക്കുന്നതെന്നും ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തിയ സമരമാണിതെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. സതീശൻ തങ്കപ്പനല്ല..പൊന്നപ്പനാണെന്ന് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറായി രാജ്യവ്യാപകമായി നടപ്പാക്കുന്ന വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ തെക്കേ ഇന്ത്യയിലെ മുഖ്യഗുണഭോക്താവാണ് വി.ഡി സതീശൻ. എന്നിട്ടും പുള്ളിക്ക് വോട്ടർ പട്ടികയിൽ വിശ്വാസമില്ല. കോമഡി, സതീശൻ വഹ!

യഥാർത്ഥത്തിൽ മുഖ്യമന്ത്രിക്കുപ്പായം ഉരിഞ്ഞെറിഞ്ഞിട്ടു വേണമായിരുന്നു സതീശന്റെ ഐകദാർഢ്യം. എങ്കിൽ പിറ്റേന്ന് തീർന്നേനേ ദില്ലി സമരം. കേരളത്തിൽ കെ സി വേണുഗോപാൽ മന്ത്രിസഭ അതിന്റെ തലേന്നാൾ തന്നെ നിലവിൽ വന്നാൽ പിന്നെ ഇന്ദ്രപ്രസ്ഥത്തെ അരാജക സമരത്തിന് ഉപദേശം നൽകാൻ ആളു വേണ്ടേ?
ഗ്യാനേഷ് കുമാർ നിലവിൽ മൂന്നംഗ കമ്മിഷനിൽ മുഖ്യനാണ്. ഗ്യാനേഷ് രാജി വയ്ക്കണമെന്ന മിനിമം ആവശ്യമേ പ്രതിപക്ഷത്തിനുള്ളൂ. അതോടെ,മരണമടഞ്ഞതിന്റെയോ സാധുവായ രേഖകൾ ഇല്ലാത്തതിന്റെയോ പേരിൽ  വെട്ടിമാറ്റപ്പെട്ട കോടാനുകോടി വോട്ടർമാർ പട്ടികയിൽ  അണിയണിയായി പുന: പ്രവേശിക്കും. പാറ്റകൾ പുതിയ സമരം പ്രഖ്യാപിക്കും വരെ എല്ലാം ശുഭപര്യവസായിയാവുകയും ചെയ്യും.

 image 2 of news

പണ്ട് ഇന്ത്യയിലെ രാഷ്ട്രീയക്കാർ ഒറ്റക്കെട്ടായി എതിർത്ത ഒരു മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണറുണ്ടായിരുന്നു; ഒരു പക്ഷേ  അത്തരത്തിൽ ഒരേയൊരാൾ . ഇന്ത്യയിൽ തെരഞ്ഞെടുപ്പു കമ്മീഷൻ എന്ന ഒരു ഭരണഘടനാ സ്ഥാപനമുണ്ടെന്നും സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പ് നടത്തുക എന്ന ഉത്തവാദിത്തമാണ് അതിനുളളതെന്നും അന്തസ്സോടെ കാട്ടിക്കൊടുത്ത മലയാളി കൂടിയായ ടി എൻ ശേഷൻ. രാഷ്ട്രീയക്കാരുടെതിനേക്കാൾ  ഉറച്ച  ശബ്ദത്തിൽ ശേഷൻ പറഞ്ഞു: “തെരഞ്ഞെടുപ്പ് നടത്തുന്നത് രാഷ്ട്രീയ പാർട്ടികളല്ല. ഭരണഘടനയാണ്.”

1990-ലാണ് ടി. എൻ. ശേഷൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേൽക്കുന്നത്.
അതിനു മുമ്പും തെരഞ്ഞെടുപ്പ് കമ്മിഷന് ഭരണഘടനാപരമായ അധികാരം ഉണ്ടായിരുന്നു.
പക്ഷേ അത് പ്രയോഗിക്കാനുള്ള രാഷ്ട്രീയ ധൈര്യം അതിനുമുമ്പ് ഉണ്ടായിരുന്നില്ല .
കമ്മലും ജീമിക്കിയും മിഞ്ചിയും ചാരായവും കഞ്ചുകവും രാവിന്റെ മറവിൽ വോട്ടു  വിലയായി നൽകുന്ന കച്ചോടം ശേഷൻ പൂട്ടിക്കെട്ടി. ബീഹാറിൽ പോളിംഗ് ബൂത്തിൽ തോക്കേന്തിയ ഗുണ്ടയുടെ ചിത്രം കണ്ട നിമിഷം, വോട്ടെടുപ്പു പൂർത്തിയാവും മുമ്പ് തന്നെ ആ മണ്ഡലത്തിലെ ഇലക്ഷൻ റദ്ദുചെയ്ത ശേഷൻ ലാലുവിനെ വിറപ്പിച്ചു.. നേതാക്കൾ നിന്ന നില്പിൽ മുള്ളിയ കാലം. ഭയന്നു വിറച്ച കാലം.
അദ്ദേഹത്തിനെതിരെ പക്ഷപാത ആരോപണങ്ങൾ ഉയർന്നു. ശേഷന്റെ ശൈലി മറ്റൊന്നായിരുന്നു.
ആരോപണം ഉയർന്നാൽ വിശദീകരിക്കും; പക്ഷേ രാഷ്ട്രീയ സമ്മർദ്ദത്തിന് മുന്നിൽ മുട്ടിടിച്ച്  തീരുമാനം പിൻവലിക്കില്ല.
അദ്ദേഹം ആരുടെയും രാഷ്ട്രീയ എതിരാളിയായിരുന്നില്ല.
എന്നാൽ രാഷ്ട്രീയക്കാരുടെ നിയന്ത്രണമില്ലാത്ത അധികാര പ്രയോഗത്തിന്റെ എതിരാളിയായി അദ്ദേഹം മാറി.
അതായിരുന്നു പ്രശ്നം.
ഒരു പാർട്ടിയെ മാത്രം അദ്ദേഹം ലക്ഷ്യമിട്ടിരുന്നില്ല. കോൺഗ്രസ്സിനും ബിജെപിക്കും ജനതാദളിനും അന്നത്തെ സംസ്ഥാന സർക്കാരുകൾക്കും ഒരുപോലെ അദ്ദേഹത്തിന്റെ നടപടികളുടെ ചൂട് അനുഭവിക്കേണ്ടിവന്നു.
വിമർശിക്കുന്നവർക്ക് കമ്മിഷനെ ചോദ്യം ചെയ്യാമായിരുന്നു; എന്നാൽ കമ്മിഷന്റെ തീരുമാനത്തിന് പിന്നിൽ ഭരണഘടനാപരമായ ഒരു ഉറച്ച നിലപാട് ഉണ്ടാകുമെന്ന് അവർക്കും ഉറപ്പുണ്ടായിരുന്നു..
HomeAd1
 image 3 of news
courtesy :The hawk.in

ശേഷൻ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരം ശക്തമായി പ്രയോഗിച്ചതോടെ അദ്ദേത്തെ ദുർബലനാക്കുക എന്ന ലക്ഷ്യത്തോടെ 1993ൽ തെരഞ്ഞെടുപ്പ് കമ്മിഷണർമാരായി എം. എസ്. ഗില്ലിനെയും ജി. വി. ജി. കൃഷ്ണമൂർത്തിയെയും നിയമിച്ചു. ശേഷൻ അതിനെ ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരു ബഹുഅംഗ ഭരണഘടനാ സ്ഥാപനമാണന്ന്  സുപ്രീം കോടതി വ്യക്തമാക്കി. അംഗങ്ങൾക്ക് തുല്യമായ പങ്കുണ്ട്; അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ ഭൂരിപക്ഷ തീരുമാനമാണ് നിലനിൽക്കുക. അങ്ങനെ നോക്കുമ്പോൾ, ശേഷന്റെ കാലം ഒരു വ്യക്തിയുടെ ശക്തിയുടെ കഥ മാത്രമല്ല. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ ഘടനയും പരിധിയും നിർവചിക്കപ്പെട്ട കാലം കൂടിയാണ്.

ഇപ്പോൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ കാലത്ത് വോട്ടർപട്ടികയുടെ Special Intensive Revision—SIR—രാജ്യവ്യാപകമായി വലിയ രാഷ്ട്രീയ വിവാദങ്ങണ്ടാക്കുന്നു.
കമ്മിഷനിൽ അഭിപ്രായ വ്യത്യസമുണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇവയെ തീരുമാനമെടുക്കുന്ന പ്രക്രിയയുടെ ഭാഗമായുള്ള നിർദേശങ്ങളായി വിശേഷിപ്പിക്കുകയും, കഴിഞ്ഞ ഒരു വർഷത്തെ തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുടി.എൻ ശേഷന്റെ കാലത്തെ ഏറ്റവും വലിയ പാഠം
അദ്ദേഹം രാഷ്ട്രീയക്കാരെ പേടിച്ചില്ല എന്നതാണ്.എന്നാൽ അതിലും പ്രധാനം
രാഷ്ട്രീയക്കാരെ പേടിക്കാത്ത ഒരു സ്ഥാപനത്തെക്കുറിച്ചുള്ള ജനങ്ങളുടെ സങ്കൽപ്പം അദ്ദേഹം ശക്തമാക്കി എന്നതാണ്.
ഇന്ന് ഗ്യാനേഷ് കുമാറിനെ ചുറ്റിപ്പറ്റി ഉയരുന്ന വിവാദങ്ങളുടെ അന്തിമ വിധി ചരിത്രവും കോടതികളും രേഖകളും ജനങ്ങളും ചേർന്നാണ് പറയേണ്ടത്.
പക്ഷേ അതിനിടയിൽ ഒരു ചോദ്യം മാത്രം ഒഴിവാക്കാനാവില്ല:
തെരഞ്ഞെടുപ്പ് കമ്മിഷൻ ആരെ ഭയപ്പെടണം?
സർക്കാരിനെ?
പ്രതിപക്ഷത്തെ?
രാഷ്ട്രീയ പാർട്ടികളെ?
മാധ്യമങ്ങളെ?
അല്ല.
ഭയക്കേണ്ടത് ഭരണഘടനയെ തെറ്റായി വായിക്കുന്നതിനെ മാത്രം.

 image 4 of news
courtesy : thehindu.com

ബൂത്ത് തലം മുതൽ വിപുലമായ സന്നാഹങ്ങളോടെയാണ് വോട്ടർ പട്ടിക പുതുക്കിയത്.കേരളത്തിൽ ലക്ഷങ്ങൾ  ഒഴിവായിട്ടും അന്തിമ പട്ടികയിൽ വോട്ടർമാരുടെ എണ്ണം കൂടി. ആ ജാഗ്രത പുലർത്താതെ ഒടുവിൽ കരഞ്ഞിട്ട് കിം ഫലം. നാടറിയുന്നതു കൊണ്ടും വിഐപി ആയതു കൊണ്ടും ജനാധിപത്യത്തിൽ പ്രിവിലേജ് ചോദിക്കുന്നത് ബാലിശമാണ്. രാജഗോപാൽ എന്ന മാപ്ര ഇവിടെ ഒരു തെറ്റാകുന്നു. സഞ്ചിയും  കാർഡുമായി.റേഷൻ കടയിൽ ക്യൂ നിന്ന പ്രധാന മന്ത്രി നെഹ്റുവിനെ മറന്നു പോകരുത്.  ഇന്നൊരു വാർഡ് അംഗം പോലും മടിക്കുന്ന കാര്യം.

ദേശീയ താത്പര്യം കാക്കാൻ കോൺഗ്രസിനു മാത്രമാണ് ബാധ്യത
ജന്തർമന്ദറിലല്ല; രാജ്യത്തെ അഞ്ചു ലക്ഷം ഗ്രാമങ്ങളിലാണ് അവർ ജാഗരണം നടത്തേണ്ടത്. അതിനു കോൺഗ്രസ് മാത്രമേ ഉള്ളൂവെന്നും അവർ തന്നെയാണ് തിരിച്ചറിയണ്ടേത്.. ഒരു മോദിയോ ഒരു ഗ്യാനേഷ് കുമാറോ  ജനാധിപത്യ രാഷ്ട്രീയത്തിന്റെ അവസാന വാക്കാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതുമില്ല.

ജനങ്ങളും സംഘടനകളും ജനാധിപത്യ മൂല്യങ്ങൾ പിന്തുടരുമ്പോഴാണ് ജനാധിപത്യം യാഥാർത്ഥ്യമാകുന്നതെ ന്നു ഭരണഘടനാ നിർമാണ സമിതി പലവുരു വ്യക്തമാക്കിയതാണ്. റൂൾ ബുക്കല്ല സമൂഹമാണ് അതിന്റെ ജൈവികത നിർണയിക്കുന്നത്. ബീജിംഗിൽ ആയിരുന്നേൽ ഈ സമരക്കാർ അടുത്ത സൂര്യോദയം കാണുമോ എന്നും സംശയമാണ്. ഉദാര ജനാധിപത്യവും അഹിംസയും രാഷ്ട്ര വ്യവഹാരങ്ങളിലെ എടുക്കാ ചരക്കുകളാണെന്ന് ഇതിനോടകം തെളിഞ്ഞതാണ്.

എന്തായാലും എന്നാവും ദില്ലിനാടകം ഒടുങ്ങുന്നതെന്നും അതിന്റെ സ്പോൺസർമാർ ആരെന്നും ആർക്കൊക്കെ കിട്ടിയെന്നും എം ഒ യു എന്തെന്നും വാഷിംഗ്ടൺ പോസ്റ്റിൽ അടിച്ചു വരാൻ അധിക നാൾ വേണ്ടി വരില്ല.

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞