"....മാനം പൊഴികിറത്. ഭൂമി വിളൈകറുത്.
അതനാൽ ഉനക്കേൻ കൊടുപ്പതു
കിസ്തി?
എങ്കളോടു വയലുക്കു വന്തായാ?
നീർ പായിച്ചി നെടു വയൽ കണ്ടായാ?
കളൈ പറിത്തായാ?
നനച്ചു നട്ടായാ ?
ഉഴർവകളുടെ കഞ്ചിക്കലയം ചുമന്തായാ?
ഇല്ലൈ അങ്കു കൊഞ്ചി വിളയാടും
എൻ കുല പെങ്കൾക്കു മഞ്ചളരച്ചു പണി പുരന്തായാ?
നീ മാമനാ മച്ചാനാ ?
മാനം കെട്ടവനെ !!!...."
കഴക കക്ഷികളോട് തമിഴകം ഇവ്വിധമാണ് പെരുമാറുന്നതെന്നു തോന്നുന്നു. അതെ,
തമിഴകത്തെ പൊളിറ്റിക്കൽ ലാൻഡ് സ്കേപ്പ് വിജയിയിലേക്ക് മാറുന്നതാണ് ബൈ ഇലക്ഷൻ റിസൾട്ടുകൾ വ്യക്തമാക്കുന്നത്.
'കൂത്താടി പയലുക്ക് അരശാങ്കം തെരിയുമാ 'എന്നായിരുന്നു കലൈഞ്ചർ കരുണാനിധി കറുത്ത കണ്ണട വച്ച് എംജി ആറിനോട് ചോദിച്ചത്. പീന്നീട് വാത്ത്യാര് നാടോടി മന്നനായി.മധുരെ മീണ്ടെടുത്ത സുന്ദര പാണ്ഡ്യനായി,ഉലകം ചുറ്റും വാലിബനായി,എഐഡിഎംകെയായി നാളെ നമതാക്കി. എംജിആർ വർഷങ്ങളെടുത്തു പടച്ചത്, മാസങ്ങൾ കൊണ്ട് വിജയ് നേടി.ജില്ലകളിൽ കമ്മിറ്റികളും ഭാരവാഹികളും ഇല്ലാതെ ആയിരുന്നു പ്രകടനവും വിജയവും.
ജൻസികളും വനിതകളും വിജയിയോടൊപ്പം നിന്നപ്പോൾ മുതിർന്ന അണ്ണാച്ചിമാരും പാട്ടാമാരും ഉദയ സൂര്യനും ഇരട്ട ഇലയിലുമായി വിഘടിച്ചു. ഇതു
ചീഫ് മിനിസ്റ്ററല്ല ചീപ്പ് മിനിസ്റ്ററാണെന്ന് സ്റ്റാലിൻ തിരഞ്ഞെടുപ്പ് റാലികളിൽ ആവർത്തിച്ചുറപ്പിച്ചു. ഒട്ടും ബെസ്റ്റല്ലന്നു മാത്രമല്ല worst ചീഫ് മിനിസ്റ്ററാണെന്നു അ തിമുക പറഞ്ഞു കൊണ്ടിരുന്നിട്ടും ടിവികെ മുന്നേറി. തമിഴകത്തെ കഴക രാഷ്ട്രീയത്തെ അപ്രസക്തമാക്കി.
കലൈഞ്ജർ എംജി ആറിനെതിരെ തൊടുത്തു വിട്ട വായില്ലാത്ത വാളാണ് വീണ്ടും പ്രയോഗിക്കപ്പെട്ടത്. കൂത്താടി ,ഒന്നും തിരിയാത്തവൻ,ഒന്നും തെരിയാത്തവൻ, ഉദ്യോഗസ്ഥരാണ് ഭരിക്കുന്നത്.അങ്ങനെ അങ്ങനെ..പലതും.
സ്റ്റാലിൻ മകൻ ഉദയനിധിയും വിജയും ഒരേ ബാച്ചായി ചെന്നൈയിലെ കല്ലൂരിയിൽ പഠിച്ചവരാണ്. ഒരു ഭരണ പരിചയവുമില്ലാതെ തന്നെയായിരുന്നു ഉദയനിധി ഉപമുഖ്യനായതെന്ന കാര്യവും ആരും പറഞ്ഞില്ല. പ്രീ പോൾ സർവ്വേകളിലും വിജയ് മുൻപരിചയമില്ലാത്തവനും അമൈച്ചർ ആകാൻ കഴിയാത്ത ആളും എന്ന നരേറ്റീവുകളാണ് വ്യാപകമായി വോട്ടർമാരായ മുതിർന്ന അണ്ണാച്ചിമാരും അണ്ണിമാരും പങ്കിട്ടത്. .
എന്നാൽ കഥ മാറിമറിയുകയാണ്.ദ്രാവിഡ രാഷ്ട്രീയവും പെരിയോരുടെ പൈതൃകവും രാഷ്ട്രീയത്തിലേക്കു പരി വർത്തിക്കുന്ന മനസും മനീഷിയും ഇന്നു കഴകക്കാർക്ക് നഷ്ടമായിരിക്കുന്നു.
വിശ്വ പൗരന്മാരും പുതിയ ലോകത്തോടൊപ്പം ചരിക്കുന്ന പുതു തലമുറയും തമിഴകത്തിന്റെ തലക്കുറി തിരുത്തുന്നതാണ് നാം കാണുന്നത്.
ഉപതിരഞ്ഞെടുപ്പിൽ തമിഴകത്തെ
മധുരാന്തകത്ത് മരതകകുമാരവേൽ- ടിവികെ വിജയിച്ചു. ലഭിച്ച വോട്ട് 74,048
തിമുക 54,008, അതിമുക 47,128, സിപിഎം 1986, നോട്ട 652
ധരാപുരത്തെ വോട്ടു നില പി സത്യഭാമ ടിവികെ 66,841, തിമുക 57,370, അതിമുക 45,280.
പശ്ചിമ ബംഗാളിലെ റജി നഗറിൽ ശംഖരവ് സർക്കാർ ( ബിജെപി )വിജയിച്ചു. ഭൂരിപക്ഷം 75,816. കോൺഗ്രസിനു 6168 , സിപിഎം 3797,ജനാധിപത്യ തൃണമൂൽ 2044. നോട്ട 592 വോട്ടു നേടി.
നന്ദിഗ്രാമിലെ വോട്ടു നില ബിജെ പി 1,64,427 കോൺഗ്രസ് 41674 സിപിഐ 5779 ജനാധിപത്യ ത്റണമൂൽ 853 നോട്ട 643.
അസമിൽ ബിജെപിയും പുതുച്ചേരിയിൽ എൻഡിഎ സഖ്യകക്ഷിയും വിജയിച്ചു.
ഉപ തെരഞ്ഞെടുപ്പുകൾ ബിജെപിക്ക് അനുകൂലമാകുന്നു. എന്നാൽ രാജ്യത്തെ ജനാധിപത്യത്തെ ബി ജെ പിയിൽ നിന്നു.രക്ഷിക്കാൻ പാറ്റകളും കൂറകളും ആപ്പും കോൺഗ്രസും പിന്നെ കണ്ടാലറിയുന്നവരും ഇന്ദ്രപ്രസ്ഥത്തിൽ ഖാണ്ഡവ ദഹനം നടത്തുന്നതായി മലയാളത്തിലും മലയാളി അറിയുന്ന ഇംഗ്ലീഷിലും സ്തോഭനകമായ വർത്തമാനം വാമൊഴിയായും വരമൊഴിയായും തത്സമയ ചിത്രീകരണമായും ആളുകളെ വളയുന്നുണ്ട്.
സമരക്കാർ തമ്മിലും ഇതിനിടയിൽ പോരടിയുണ്ട്. സമരത്തെ രാഹുൽ ഷോ എന്നു ഒരു കൂട്ടരും അല്ലെന്നു മറുകൂട്ടരും. ഇതിനിടെ അടി കിട്ടാതെ തടിതപ്പാൻ ആളുകളെ വകഞ്ഞുമാറ്റി പിൻതിരിഞ്ഞോടുന്ന യോഹന്നാൻ ബ്രിട്ടുവിന്റെ റീലും ചില ദുഷ്ടൻമാർ പ്രചരിപ്പിക്കുന്നുണ്ട്.
അടുത്ത തേർതലിൽ കാണിക്കാൻ ചിലർ ക്യാമറക്കു മുന്നിൽ നടത്തുന്ന അഭിനയം ഓസ്കാർ നേടിയേക്കും എന്ന പ്രതീക്ഷയും ഉയരുന്നുണ്ട്.
"സംഭവം കണ്ട് ഷോക്കേറ്റ അയ്യപ്പൻമാരുടെ നിലയിൽ ആശങ്ക വേണ്ടന്നു ഡോക്ടർമാർ ഇറക്കിയ ആദ്യ ബുള്ളറ്റിനിൽ പറയുന്നു. ബോധക്ഷയം വന്നവരെ ആന്തേവാസികളാക്കി ചികിൽസിക്കുന്നുണ്ട്.
അല്ലാത്തവരെ മരുന്നും മന്ത്രവും കൊടുത്ത് തുരത്തിയിട്ടുണ്ട്..."
(വി.കെ.എൻ )