NewsAd1
ജന്തർമന്തർ ഗാന്ധിയും ജെൻസി നാടകങ്ങളും
ഡോ.എസ്.ശിവപ്രസാദ്
13 October 2026, 4:14 am
main image of news

ജന്തർ മന്തറിന് ഒടുവിൽ ശാപമോക്ഷം.ആളോഹരി വിഹിതം നോക്കി പാറ്റകൾക്ക് ഇനി രാം ലീല മൈതാനത്തിലും, ബുരാരി , സിബിഡി ഗ്രൗണ്ടുകളിലും പാറിപ്പറക്കാം. കേന്ദ്രത്തിന് ജനാധിപത്യത്തിലും പൗര സുരക്ഷയിലും ഉദാസീനതയാണെന്ന് ഇനി എങ്ങിനെ പറയാൻകഴിയും? ഓരോ ഇടത്തും ആളെണ്ണം കൃത്യമായിതിട്ടപ്പെടുത്താൻ സംവിധാനം ഏർപ്പെടുത്തുന്ന കാര്യവും ഓരോ ഇടത്തിനും ചെറിയ തോതിൽ ഫീസ് ഏർപ്പെടുത്തുന്ന കാര്യവും കേന്ദ്രം പരിഗണിച്ചാലും അത്ഭുതപ്പെടാനില്ല. ലക്ഷങ്ങൾ പങ്കെടുത്ത പ്രതിഷേധം എന്ന് മലയാള മാധ്യമങ്ങൾക്ക് ഊഹക്കണക്ക് അച്ചടിക്കേണ്ടി വരില്ല. യുവശക്തിയിൽ നിന്നും നേരിട്ട് കേന്ദ്രത്തിന്‌ ഒരു വരുമാനം ലഭിക്കുമെന്ന ഗുണവുമുണ്ട്. സമരക്കാരോട് കൂടിയാലോചിക്കാതെ പ്രതിഷേധ സ്ഥലം മാറ്റിയതിന് പാറ്റകൾ പല്ലിറുമ്മുന്നുണ്ട്.

പ്രതിപക്ഷ നിരയിലെ പരിചയ സമ്പന്നരായ ചില കടൽ കിഴവന്മാരെ പോലെയല്ല രാജ്യത്തെ ജെൻസികൾ. കുടുംബത്തിൽ പിറന്നവരാണവർ. തെറി പറയുന്നത് മര്യാദയും മാന്യതയും അല്ലെന്ന് ഇവരെ ആരും പഠിപ്പിക്കേണ്ടതില്ല. അതുകൊണ്ടാണ് മോദിയെ പറയാനുള്ള തെറികളെല്ലാം പ്ലക്കാർഡുകളിലെഴുതിയാണ് രാജ്യത്തെ ജെൻസികൾ പ്രദർശിപ്പിച്ചത്. 'ഭവാൻ ശിരസ്സു പിളർന്ന് അന്തരിക്കണേ' എന്ന മട്ടിലുള്ള ന്യൂജെൻ മര്യാദ !
മാന്യതയും മര്യാദയും മനസ്സിലാക്കണമെങ്കിൽ കേരളത്തിൽ പിറക്കണം. ഇടതുപക്ഷ മനസ്സോടെ ജീവിക്കണം. ഇളേതുകളും മൂത്തതുകളും ഒന്നിച്ച് ഒന്നായി കൈ കോർത്ത് ജന്തർ മന്തറിൽ അരങ്ങേറുന്ന ‘ഗാന്ധിയൻ‘രീതിയിലെ സമാധാന സമരം നമ്മൾ കൺകുളിർക്കെ കാണുകയാണല്ലോ.ഇതാണല്ലോ ഗാന്ധിയൻ സമരമുറ എന്നോർത്ത് വരുംകാല ജെൻസികൾ കുളിരുകോരുന്നുണ്ടാവണം.
നേപ്പാളിലും ബംഗ്ലാദേശിലും ശ്രീലങ്കയിലും യുഎസിലും ജർമ്മനിയിലും ഫ്രാൻസിലും നടന്നതും നടക്കുന്നതുമായ സമരങ്ങളുടെ തനിപ്പകർപ്പാണ് ഇവിടെയും.
നിയമപാലകരുടെ യൂണിഫോം വലിച്ചുകീറാനും അവർക്കിട്ട് തെറി പറയാനും ഹാ എന്തൊരു രസം! ജെൻസികളെ സമ്മതിക്കണം. ബുദ്ധി രാക്ഷസന്മാരാണവർ. പ്രതിഷേധത്തിനിടയിൽ മന:പ്പൂർവ്വമല്ലെങ്കിൽ കൂടി വസ്ത്രാക്ഷേപ സാധ്യത മുന്നിൽ കണ്ടവരാണ് ജെൻസികൾ . എങ്കിൽപ്പിന്നെ അതൊന്നു കണ്ടിട്ടു തന്നെ എന്ന് കരുതിയാവണം അൽപ വസ്ത്രധാരികളായി വിചിത്ര രൂപം പൂണ്ട് മിടുക്കന്മാരും മിടുക്കികളുമായ ജൻസികൾ ജന്തർ മന്തറിൽ അലഞ്ഞു നടക്കുന്നത്.സ്വിമ്മിംഗ് സ്യൂട്ട് വാങ്ങാൻ സാധിക്കാത്ത പാവം ചില പാറ്റകൾ അത്ര പോലും വസ്ത്രം അണിഞ്ഞല്ല എത്തിയത്. പോലീസിന്റെ ഗംഭീര യൂണിഫോം കണ്ട് അവർക്ക് അസൂയ വന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. വാക്കും നാക്കും കൊണ്ട് അവർ പോലീസിനെ ചൊറിഞ്ഞു. ഗതികെട്ട പോലീസ് അവർക്ക് മേൽ കേറി മേഞ്ഞു.
ഇതായിരുന്നില്ല മുതിർന്ന നേതാക്കളുടെ അവസ്ഥ. . ചേരുംപടി ചേർന്ന വസ്ത്രങ്ങൾ അണിഞ്ഞെത്തിയ മുതിർന്നവരുടെ ഉടയാടകൾ പോലീസുമായുള്ള അടിപിടിക്കിടയിൽ ജെൻസികളുടേതുപോലെയായി. കാഴ്ചയിലെങ്കിലും സംഭവം സമം സമം.

 image 2 of news

ടൺ കണക്കിന് പാറ്റകാഷ്ടമാണ് ജന്തർ മന്തറിലെ ആദ്യ സമരത്തിൽ അധികാരികൾ കോരിക്കളഞ്ഞത്. കൂട്ടത്തിൽ ലോഡ് കണക്കിന് ഉറകളും എന്നാണ് സംസാരം.എന്തിനും ഒരു മുൻകതൽ നല്ലതാണല്ലോ.

രാജ്യം കത്തിത്തുടങ്ങി, രാജ്യം അരാജകത്വത്തിൽ , ജനാധിപത്യം അപകടത്തിൽ, ലോകരാജ്യങ്ങൾ ഇടപെടണം എന്നൊക്കെ എഴുതിയും പറഞ്ഞും അപൂർവ്വം ചില മാധ്യമ ശിങ്കങ്ങൾ നിലവിളിക്കുന്നുണ്ട് . രക്തസാക്ഷികളെ സൃഷ്ടിച്ചേ മതിയാവൂ എന്ന ചിന്ത ഇവരിൽ ചിലർക്ക് ഉണ്ടായിക്കാണണം.
വാർദ്ധക്യത്തിലും രാജ്യത്തെ രക്ഷിച്ചേ അടങ്ങൂ എന്ന പ്രതിജ്ഞയെടുത്ത പ്രതിപക്ഷ നിരയിലെ മുതു കിളവന്മാർ അടികൊണ്ട് കരയുന്ന കാഴ്ച. കഠിനമായ ചൂടിൽ തെരുവീഥികളിൽ പ്രതിഷേധത്തിനിറങ്ങിയവരെ പോലീസ് പിടിച്ച് വാനിൽ കയറ്റി സൗജന്യമായി ദില്ലി ചുറ്റിക്കാണിച്ചതിലാണ് ഇവർക്ക് പരാതി. വരുന്നവർക്ക് ഒരു വിനോദമായിക്കോട്ടെ എന്നു കരുതി ചെയ്തതാണ്. ദില്ലിയിൽ ഇത്രമാത്രം ചെങ്കോട്ടകളും ജന്തർ മന്ദിറും പാർലമെന്റും സുപ്രീം കോടതിയുമൊക്കെയുണ്ടെന്ന് പിണറായിയും ബാലഗോപാലും ബ്രിട്ടാസും പോലുമറിയുന്നത് ഇപ്പോഴാണ്. അത് പരാതിയായപ്പോൾ നേതാക്കളെ പോലീസ് വാനിൽ നിന്ന് കാരുണ്യത്തോടെ വഴിയിലിറക്കി. അതും പരാതി.
സമരക്കക്കാർ സുഖ ചികിത്സ കൂടി പ്രതീക്ഷിച്ചാണ് എത്തുന്നത് എന്ന് ആരറിഞ്ഞു! അല്ലെങ്കിൽ പിന്നെ ഇവരിൽ ചിലർ വിദേശത്ത് നോക്കി കരയുമായിരുന്നോ. അടി കൊണ്ടതായി ഗംഭീരമായി അഭിനയിക്കുമായിരുന്നോ.
ബാരിക്കേഡിൽ സമാധാനപരമായി എങ്ങിനെ കയറാം എന്ന് മാതൃക കാട്ടിയ രാഹുലാണ് അവർക്ക് ഊർജ്ജം. ആകാശവാണിയുടെ ആൽമരച്ചോട്ടിലിരുന്ന് ഊർജ്ജപാനീയം കുടിക്കുന്ന രാജ്യത്തെ പ്രതിപക്ഷ നേതാവിലാണ് ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ പ്രതീക്ഷ . പെൺ പോലീസിനെ പോലും നേരിടാനുള്ള വൈഭവവും നിയമപാലകരുടെ നെഞ്ചാമുടിയിൽ
കൈമുട്ടു കയറ്റി അവരെ എങ്ങനെ പ്രതിരോധത്തിലാക്കാം എന്ന് പഠിപ്പിച്ചു തരാനുള്ള മര്യാദയുമുള്ള പക്വമതിയായ പ്രതിപക്ഷ നേതാവിനെയും സഹോദരിയെയും ഓർത്ത് രാജ്യം കാലങ്ങളോളം ഉൾപ്പുളകം കൊള്ളണം.
HomeAd1
 image 3 of news

രംഗങ്ങൾ കണ്ട് അമിതാവേശം വന്ന് ജോലി മറന്ന് ആകാശത്തേക്ക് മുഷ്ടിചുരുട്ടി അലമുറയിടുന്ന മാധ്യമപ്രവർത്തകർ . തലകൊണ്ട് പോലീസിന്റെ കക്ഷത്തിനുള്ളിൽ വച്ചിട്ട് നിലവിളിക്കുന്ന സമരക്കാർ. ഞാൻ മൈനർ ആണ് 15 വയസ്സുകാരിയാണ് എന്ന് എന്തിനോ വേണ്ടി തിളക്കുന്ന കുഞ്ഞു പൈതലുകൾ. കാഴ്ചകൾ കണ്ടു മടുത്തു.

കേരളത്തിലേതുപോലെ വെള്ളം ചീറ്റലിൽ ഡൽഹി പോലീസിന് വിശ്വാസമില്ല. മുന്തിയ ഇനക്കാർക്ക് അതേ നാണയത്തിലെ മാന്യമായ മറുപടി അതാണ് അവരുടെ നിലപാട്.
ജനങ്ങളുടെ സ്വൈര്യ ജീവിതം തടസ്സപ്പെടുത്തുന്നതിന്റെ പാപഭാരം കഴുകി കളയാൻ സമരം ചെയ്യുന്നവർ തന്നെ കോടതിയെ സമീപിക്കുന്ന കാഴ്ച . പോലീസിനെ ആക്രമിക്കുക പിന്നീട് ആരാധനാലയങ്ങളിലേക്ക് അവരുടെ അനുവാദമില്ലാതെ ഓടിക്കയറുക. തുമ്മുന്ന സമയം കൊണ്ട് മുങ്ങുന്നവരെ പിടിക്കാനാണെങ്കിൽ കൂടി
ആരാധനാലയത്തിൽ ചെരിപ്പിട്ട്
കയറിയതിന്റെ പേരിൽ പോലീസിപ്പോൾ പ്രതിസ്ഥാനത്താണ്.

 image 4 of news

തിരഞ്ഞെടുപ്പിലൂടെ തോൽപ്പിക്കാനാകാത്തതിന്റെ അരിശം ഭരണഘടനാ സ്ഥാപനങ്ങളുടെ നെഞ്ചത്തു കയറി തീർക്കുക , രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുക, ഞങ്ങൾ പറയുന്നവർ രാജിവച്ചേമതിയാവൂ എന്ന ദുർവാശി കാട്ടുക , രാജ്യത്തിന്റെ മുക്കിനും മൂലയിലും ഒരേസമയത്ത് പലയിടങ്ങളിൽ ബോംബ് പൊട്ടിച്ച് രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള തീവ്രവാദികളുടെ നിലപാടുകളേക്കാൾ അപകടകരമായ നിലപാടുകളിലൂടെ രാജ്യത്തുടനീളം മുൻകൂട്ടി അനുവാദം വാങ്ങാതെയുള്ള മിന്നൽ പ്രക്ഷോഭങ്ങൾ ആരംഭിക്കുക, രാജ്യമെമ്പാടും ജന്തർ മന്തറുകൾ സൃഷ്ടിക്കുക എന്നൊക്കെയുള്ള വിചിത്രമുറകൾ. രാജ്യത്തെ പ്രതിപക്ഷം സുപ്രീം കോടതിയിലേക്ക് പോലും മാർച്ച് നടത്താൻ തീരുമാനിക്കുന്നത് ഏത് രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിലാണ് !

വിപരീത വിധി വന്നാൽ ചീഫ് ജസ്റ്റിസും കോടതിയും പോലും പ്രക്ഷോഭത്തിലൂടെ പുറക്കാക്കപ്പെണമെന്ന ആഗ്രഹം ആരാണ് പ്രതിപക്ഷ മനസ്സിൽ കുത്തിവയ്ക്കുന്നതെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.
ഒക്കെ സഹിക്കാൻ 14കോടിയിൽ പരം ജനങ്ങളുടെ ജീവിതം ഇനിയും ബാക്കി .
സംഘപരിവാർ ആശയങ്ങളോടുള്ള അടക്കാത്ത അസഹിഷ്ണുതയും ഭാരതത്തിന്റെ പ്രധാനമന്ത്രി എന്ന അമൂല്യ പദവി സ്വപ്നം കാണുന്നതും മനസ്സിലാക്കാം.  ജനാധിപത്യ പരീക്ഷണത്തിൽ സ്വന്തം കഴിവുകേടുകൾ കൊണ്ട് നിരന്തരമായി തോറ്റു തുന്നം പാടിയവരുടെ കൂട്ടായ്മ സമാന ചിന്താഗതിക്കാരായ ദേശ വിദേശ ശക്തികളുടെ അനുഗ്രഹാശംസകളോടെ ഭരണഘടന സ്ഥാനങ്ങളിലും പാർലമെന്റിലും കോടതികളിലും വിശ്വാസമില്ല എന്ന് നിലവിളിച്ച് അവിടങ്ങളിലേക്ക് കടന്നു കയറി കലാപത്തിന്റെ കെടാവിളക്ക് കൊളുത്തി വയ്ക്കുന്നതും  അതിനെതിരെ  കടുത്ത കരുതൽ നടപടികളെടുക്കാതെ ഭരണകൂടം കയ്യുംകെട്ടി നിൽക്കണം എന്ന് ആവർത്തിക്കുന്നതും പരിഹാസ്യമാണ് എന്നു മാത്രമേ പറയാനാവൂ.

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞