NewsAd1
കത്തു പാർട്ടികൾ
ബാലചന്ദ്രൻ,ദേശം
14 October 2026, 3:58 am
main image of news

"എത്രയും ബഹുമാനപ്പെട്ട എന്റെ, പ്രിയ- ഭർത്താവു വായിക്കുവാൻ സ്വന്തം ഭാര്യ എഴുതുന്നതെന്തെന്നാലേറെ പിരിശത്തില് ചൊല്ലീടുന്നൂ അസലാം..."

ഗൾഫിലേക്ക് ഉപജീവനത്തിനായി മലയാളി ചേക്കേറിത്തുടങ്ങിയ കാലത്ത് ഹിറ്റാവുകയും എത്രയോ കാലം പ്രവാസ ദുഃഖം പേറി ഭാര്യാ ഭർത്താക്കൻമാരുടെ ഹൃദയത്തിൽ നൊമ്പരം നിറയ്ക്കുകയും ചെയ്ത പാട്ടിന്റെ പല്ലവിയാണ്. കത്തുപാട്ട് എന്ന പേരിലാണ് ഇത് പ്രസിദ്ധമായത്.
വാർത്താ വിനിമയ സംവിധാനമൊന്നും ഇന്നത്തേതു പോലെ പുരോഗമിച്ചിട്ടില്ലാത്ത കാലം...
'എഴുതുകയല്ലാതെ വേറെന്ത് വഴിയുണ്ട് 'എന്നത് വസ്തുതയായിരുന്ന ആ കാലത്ത് കത്തെഴുതിയെഴുതി എത്ര രാത്രികൾ പകലുകളും, പകലുകൾ രാത്രികളുമാക്കിയിരിക്കുന്നു അന്നത്തെ മനുഷ്യർ.

 image 2 of news

ഇന്നിപ്പോൾ സ്ഥിതിഗതികൾ മാറി. ലോകത്തെവിടെയുമുള്ളവർക്ക് തൽസമയം മുഖദാവിൽകണ്ടു വർത്തമാനം പറയാൻ വരെ ഒരു പ്രയാസവുമില്ലാതായി. എങ്കിലും എഴുതുകയല്ലാതെ വേറെന്തു വഴിയെന്ന് ചിന്തിക്കുന്ന അല്പബുദ്ധികൾ ഇപ്പോഴും താക്കോൽ സ്ഥാനങ്ങളിൽപ്പോലുമുണ്ടെന്നത് കോമഡിയല്ലാതെ പിന്നെന്താണ്?

പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചു പോയാൽ നാട്ടാരെ മുഴുവൻ വിളിച്ച് ലൈവായി കാണിച്ച് മൻകി ബാത്ത് നടത്തിക്കളയും മോദിയും അമിഠ് ഷാ ജിയും. അന്നും പിറ്റേന്നും അതാവും പ്രധാന വാർത്ത. പിന്നെന്ത് വഴി. തലങ്ങും വിലങ്ങും  കത്തുകളെഴുതുക തന്നെ.
HomeAd1
 image 3 of news

ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കത്തെഴുതി. തിങ്കളാഴ്ച വൈകീട്ട് നാലിനും അഞ്ചിനും ഇടയിൽ കാണണം, ഒരു നിവേദനം കൈമാറണം. വിഷയം? 'വോട്ട് ചോരി' അവസാനിപ്പിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം, വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം നിർത്തണം, ബാലറ്റിലേക്ക് മടങ്ങണം.

ചുരുക്കത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷനോട് പറയേണ്ട കാര്യങ്ങൾ, കോടതിയോട് കത്തിലൂടെ പറയാൻ തീരുമാനിച്ചു.
ചീഫ് ജസ്റ്റിസും മറുകത്ത് എഴുതി. വളരെ ഗൗരവത്തോടെ, നിയമത്തിന്റെ പ്രണയഭരിതമല്ലാത്ത ഭാഷയിൽ: ഇത് ജുഡീഷ്യൽ മര്യാദയ്ക്ക് ചേർന്നതല്ല...' കോടതിയിൽ സമാന വിഷയങ്ങൾ  പരിഗണനയിലിരിക്കേ നേരിൽക്കണ്ട് വർത്തമാനം പറയാൻ പറ്റില്ല: ചീഫ് ജസ്റ്റിസ് അറിയിച്ചു.

 image 4 of news

എന്നാൽ കാര്യങ്ങൾ അതുകൊണ്ടും അവസാനിച്ചില്ല.. കൂടിക്കാഴ്ച സമ്മതിച്ചില്ലെങ്കിൽ കൂട്ടമായി പോയി കോടതി ബിൽഡിംഗെങ്കിലും കണ്ടു മടങ്ങുമെന്ന് പ്രതിപക്ഷം . "മാർച്ച്.............." കെ.സി വേണുഗോപാലിന്റെ ശബ്ദത്തിൽ രാഹുൽജി അലറി. കഴിഞ്ഞ ഒരാഴ്ചക്കാലം അടിവാങ്ങിക്കൂട്ടാനായി മാത്രം ദില്ലിയിലെത്തിയ സകലമാന കക്ഷികളും കമാ എന്ന് മിണ്ടാതെ സുപ്രീം കോടതിയിലേക്ക് കുതിച്ചു. മൈക്കുകൾ മുഷ്ഠികളാക്കി മലയാള മാധ്യമങ്ങളിലെ ആക്ടിവിസ്റ്റുകളും ഒപ്പം കൂടി. സുപ്രീം കോടതി നീതി പാലിക്കുക...മോഡിയും ഇഡിയും ഇ സി യും മാത്രമല്ല എസ് സി യും രാജിവയ്ക്കണം...

ജനാധിപത്യ സംവിധാനത്തിൽ ലെജിസ്ലേച്ചറിനും എക്സിക്യൂട്ടിവിനും
ജുഡീഷ്യറിക്കും വ്യക്തമായ അധികാര വിഭജനം ഭരണഘടന ഉറപ്പു വരുത്തിയിട്ടുണ്ട്. ഏത് നീതികേടുകളും ജനപ്രതിനിധി സഭകളിൽ ചോദ്യം ചെയ്യാൻ ജനപ്രതിനിധികൾക്ക് അവകാശമുണ്ട്. കോടതിയിൽ പോകേണ്ടത് വ്യവഹാരങ്ങളുമായാണ്. കത്തെഴുതി പോക്കറ്റിലിട്ടുകൊണ്ടല്ല.. ഇത് കോൺഗ്രസ്സിന് അറിവില്ലെങ്കിൽ പറഞ്ഞു കൊടുക്കേണ്ട സിപിഎം പോലുള്ള കക്ഷികൾ മുണ്ടുമാടിക്കുത്തി രാഹുലിനു പിന്നാലെ തേരാപ്പാര നടക്കുകയാണ്.

ഇനി ഒരു ഷോർട്ട് കൊമേഴ്സ്യൽ ബ്രേക്ക്. മതേതര പാർട്ടികൾക്കെല്ലാം നവരാത്രി കൂടേണ്ടതിനാൽ നവംബർ ഒന്നിന് പാർക്കലാം. ആയുധങ്ങളെല്ലാം പൂജവച്ച് ഷാർപ്പാക്കി എല്ലാരും അന്നേ ദിവസം കൃത്യമായി ജന്തറിലോ മന്തറിലോ എത്തണം. ഉച്ച ഭക്ഷണവും ചായയുമുണ്ടാവും. ദേശീയ മാധ്യമങ്ങളുമായി സംസാരിക്കേണ്ടി വന്നാൽ  വ്യാകരണം തെറ്റിക്കാതിരിക്കാൻ ഈ ഇടവേളയിൽ സൂപ്പർനോവ ഇംഗ്ലീഷ് സ്പീക്കിംഗ് കോഴ്സ് പ്രയോജനപ്പെടുത്താവുന്നതാണ്.

കേരളപ്പിറവി ദിവസമായതിനാൽ അന്ന് പൊട്ടിക്കാൻ വേറിട്ട ചില പടക്കങ്ങൾ പൂഴിക്കുന്നിൽ നിന്നും കൊണ്ടുവരാൻ ഇല്ലീഗൽ സി.എം സതീശൻജിക്ക് നിർദേശം നൽകിയിട്ടുണ്ട്.
സരി... തലൈവർകളേ....
അന്നേക്ക് പാർക്കലാം....

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞