NewsAd1
എസ് ഐ ആറിൽ മുങ്ങാത്ത ജയിലർ 2
മധുസൂദനൻ
18 October 2026, 3:05 pm
main image of news

ദില്ലിയിൽ എസ് ഐ ആർ വിരുദ്ധത പറഞ്ഞ് നടക്കുന്ന സമരമല്ല. ജയിലർ ടൂ ആണ് ഇപ്പോൾ  നാട്ടിലാകെ സംസാര വിഷയം. റിലീസ് ചെയ്ത് നാലു നാൾ പിന്നിടുമ്പോൾ തിയേറ്ററുകൾ മുഴുവൻ നിറഞ്ഞു കവിയുകയാണ് ഈ രജനിപ്പടം. കോടികളുടെ കിലുക്കവും മുഴക്കവും തുടങ്ങിയിട്ടേയുള്ളൂ.

രജനീകാന്ത് ഫാൻസ് എങ്ങിനെയൊക്കെ പെരുമാറുമെന്ന് ഊഹിക്കുന്നത് ജന്തർ മന്ദറിൽ രാഹുലിന്റെ നീക്കം അറിയുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള കാര്യമാണ്. രണ്ടും ഒരേ പോലെ കോമഡിയായി,കാണുന്ന മറ്റുള്ളവർക്കു തോന്നുമെങ്കിലും അവർ സീര്യസാണ്.
പാലഭിഷേകം, കട്ടൗട്ട്, ഡപ്പാംകൂത്ത്...ആ കെ അൽ ഗുൽത്തു തന്നെ.ഇക്കുറി പക്ഷേ അതുക്കും മേലേ ഒരു ഫാൻ വ്യത്യസ്തനായി. ജയിലർ സിനിമ കാണാൻ ആരോടും പറയാതെ, ആരെയും കൂട്ടാതെ, ഒറ്റയ്ക്ക് ഒരു ഷോ  ബുക്ക് ചെയ്ത് തിയേറ്ററിൽ പോയി സിനിമ കണ്ടുവന്നു. കൂട്ടുകാർ ചോദിച്ചാൽ പറയാൻ ഒരു പഞ്ച് ഡയലോഗ് പണ്ടേ അണ്ണൻ പഠിപ്പിച്ചത് കൈയിയുണ്ടല്ലോ: "ഏൻ വഴി തനി വഴി"
ഇതാണ് യഥാർത്ഥ തലൈവർ സ്റ്റൈൽ

 image 2 of news
ഒറ്റയ്ക്ക് ജയിലർ ഷോ കണ്ട ആരാധകൻ

ചിലർ സിനിമ കാണാൻ പോകുന്നത് സോഷ്യൽ ഈവന്റിനാണ്. പോപ്‌കോൺ പങ്കിടാൻ, ഇന്റർവെലിന് സെൽഫിയെടുക്കാൻ, ക്ലൈമാക്സിന് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇടാൻ. എന്നാൽ പാവം പണക്കാരനായി പിറന്ന  ഈ ഒറ്റയാൾ പ്രേക്ഷകൻ തീരുമാനിച്ചു: "ഇത് ടൈഗർ മുത്തുവേൽ പാണ്ഡ്യന്റെ ആട്ടം... ഇനിയിത് വേറെ മാതിരി ഇരിക്കും." അതുകൊണ്ട് ഡിസ്റ്റർബൻസ് വേണ്ട. വിസിൽ, കയ്യടി, പാലഭിഷേകം, അലർച്ച.... എല്ലാം ഒറ്റയ്ക്ക്  പോതും.. ആരാധനയ്ക്ക് കൂട്ടം വേണ്ട, വിശ്വാസം മതി.

.
'ജയിലർ' വലിയ വിജയത്തിലേക്ക് പോകാൻ കാരണമുണ്ട്. സംവിധായകൻ  നെൽസൺ  രജനിയെ ഡീ-ഏജ് ചെയ്ത് ചെറുപ്പമാക്കിയില്ല, പകരം പ്രായത്തിന്റെ ഗാംഭീര്യം തന്നെ മാസാക്കി.
മുത്തുവേൽ പാണ്ഡ്യൻ എന്ന റിട്ടയേർഡ് ജയിലർ - പതുങ്ങിയിരിക്കുന്ന കടുവ. ആദ്യ പകുതിയിലെ കൂൾ നർമ്മവും രണ്ടാം പകുതിയിലെ വയലന്റ് മോഡിലേക്കുള്ള മാറ്റവും തിയേറ്ററിൽ പൂരം തീർക്കുന്നു.
അനിരുദ്ധിന്റെ ബിജിഎം വരുമ്പോൾ, രജനി വെറുതെ നടന്നാൽ പോലും സ്ക്രീൻ കത്തും.ഇത് വെറും ഫാൻ സർവീസ് അല്ല. കഥയ്ക്കുള്ളിൽ നിൽക്കുന്ന സ്റ്റൈലാണ്. അതുകൊണ്ടാണ് ഫാമിലി പ്രേക്ഷകനും, മാസ് ഫാനും ഒരുപോലെ കയ്യടിക്കുന്നത്.
HomeAd1
 image 3 of news
ജോബി കൊടകരയുടെ പോസ്റ്റ്

രജനീകാന്ത് സിനിമ എന്ന് പറഞ്ഞാൽ നായകൻ ഒറ്റയ്ക്ക് തിയേറ്റർ ഇളക്കുന്നതാണ്  പതിവ്. പക്ഷേ 'ജയിലറി'ൽ നെൽസൺ ചെയ്തത് . ടൈഗർ മുത്തുവേൽ പാണ്ഡ്യനെ കൊണ്ടുവന്ന്  ഇരുത്തിയിട്ട്, ഇടയ്ക്ക് രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള സൂപ്പർ താരങ്ങളെ ഇറക്കി "ചേട്ടാ, ഒന്ന് കൈകാര്യം ചെയ്തേ" എന്ന് പറയുന്ന പരിപാടിയാണ്.

കാത്തുകാത്തിരുന്ന മലയാളികൾക്കു മുന്നിൽ സ്ക്രീനിൽ ഒരു കറുത്ത കാർ, കിടിലം ബിജിഎം. തിയേറ്ററിൽ മലയാളികൾ എഴുന്നേറ്റു നിന്ന് ആർപ്പുവിളിച്ചു "ലാലേട്ടൻ... ലാലേട്ടൻ.!"
ആ വിളിക്കും ഒരു സിഗാർ കൊളു ത്തലിനുമിടയിൽ കൈയ്യടിച്ച് കൊതി തീരും മുമ്പ് മാസ് എൻടി ഡിസെൻട്രിയായി. എങ്കിലും എന്റെ നെൽസാ.... പ്രത്യേതകളുള്ള എടുപ്പും നടപ്പുമെങ്കിലും അനിരുദ്ധിൽ ചാലിച്ച് ഒരിത്തിരിപ്പോരം കൂടി നീട്ടാമായിരുന്നു. അതിനിടെ ലാലേട്ടനായി അഭിനയിച്ചത് കോഴിക്കോടുകാരൻ മിമിക്രി താരം ജോബി കൊടകരയായിരുന്നുവെന്ന് ജോബി തന്നെയിട്ട ഫേസ് ബുക്ക് പോസ്റ്റ് വിവാദമായി. ലാലേട്ടനെ സിനിമയിൽ ആകെ കണ്ടത് ഏതാനും സെക്കൻഡുകൾ.അതു തന്നെ മറ്റൊരാളാണെന്ന്.... ഇതാണ് ഞങ്ങ പറഞ്ഞ കാമിയോ!

 image 4 of news

കന്നഡയിൽ നിന്ന് ശിവണ്ണ വരുമ്പോൾ തിയറ്ററിൽ വേറൊരു അലർച്ച.പിന്നെ ജാക്കി ഷ്റോഫ്, തമന്ന... ജാക്കി ദാദ വില്ലനായി വന്ന് സ്റ്റൈലായി ഇംഗ്ലീഷ് പറയുന്നു.. തമന്ന 'കാവാലാ' പാട്ടിൽ ഒരു സ്റ്റെപ്പ് വെച്ചപ്പോൾ യൂട്യൂബ് സെർവർ തന്നെ ചൂടാവുന്നു. സൂരാജ് വെഞ്ഞാറമൂടാണ് മറ്റൊരാകർഷണം. മലയാളത്തിന്റെ മാനം കാത്ത പ്രകടനം. സുനിൽ സുഗദ ഉണ്ട്, സുജിത് ശങ്കർ, ഹക്കീം ഷാ, വിനീത് തട്ടിൽ, രാജേഷ് മാധവൻ, മിർണ, അന്ന രാജൻ, ഷംന കാസിം,കോട്ടയം നസീർ... ബാക്കിയുള്ളവരെ കൂടി ചേർത്താൽ ഒരു മലയാളം സിനിമയിലുള്ളതിനേക്ക വലിയ മലയാളി താര നിരയാകും. എല്ലാരും സ്വന്തം നിലയ്ക്ക് കാമിയോ തന്നെ!

അതാണ് 'ജയിലറിന്റെ' വിജയരഹസ്യം. ഒരു ടൈഗറിന്റെ കഥ പറയാൻ ഒരു കാട് മുഴുവൻ മൃഗരാജാക്കന്മാരെ ഇറക്കി. ടൈഗർ മുത്തുവേൽ പാണ്ഡ്യൻ പറഞ്ഞതുപോലെ:
"ഇത് ടൈഗറിന്റെ ആട്ടമല്ല, ടൈഗറും കൂട്ടരും കൂടിയുള്ള ആട്ടമാണ്. ഇനി ഇത് വേറെ മാരി ഇരിക്കും."

മോഹൻലാൽ തന്നെ മോഹൻലാലിനു വേണ്ടി മാറ്റി വച്ച വേഷത്തിൽ അഭിനയിക്കുകയും പിന്നീട് നെൽസൺ വെട്ടിക്കളയുകയും ചെയ്ത സീനുകൾ കൂട്ടിച്ചേർത്ത് പരിഷ്കരിച്ച ജയിലർ 2 ഉടൻ പുറത്തിറങ്ങുമെന്നതാണ് ഇപ്പോൾ ഒകൾക്കുന്ന വാർത്ത.അങ്ങനെയെങ്കിൽ ലാലേട്ടൻ ഫാൻസുകാർക്ക് തിയേറ്ററുകളിൽ ഒരു വരവുകൂടി വരേണ്ടിവരും....

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞