NewsAd1
ഗ്യാനേഷ് കുമാർ - INDIA യുടെ തങ്കമനുഷ്യൻ
ശിവകുമാർ എസ്
3 November 2026, 6:14 am
main image of news

യഥാർത്ഥ പാർലമെന്റ് തൊട്ടപ്പുറത്ത് നിലനില്ക്കേ മോക്പാർലമെന്റ്. 10 ലക്ഷം പേരുടെ (എണ്ണരുത് പ്ലീസ് ) മഹാറാലി, സുപ്രീം കോടതി മാർച്ച്, ആകാശവാണിയിലേക്ക് ഓടിക്കയറൽ. ജനാധിപത്യവിരുദ്ധമെന്ന് രാജ്യത്തെ പ്രതിപക്ഷ കക്ഷികളും പാറ്റയും, ഇമ്രാൻ ഖാനും നമ്മുടെ ഭാഗ്യലക്ഷ്മിയും റീമയും രഞ്ജിനി ഹരിദാസുമുൾപ്പെടെ ഘോര ഘോരം പറയുന്ന എസ് ഐ ആർ പരിഷ്കരണത്തിൽ പ്രതിഷേധിക്കാൻ കണ്ടെത്തിയ സമരമാർഗങ്ങൾ ഇവയൊക്കെയാണ്. വോട്ടർ പട്ടിക പരിഷകരണം മൂലം പേരുൾപ്പെടാത്ത അല്ലെങ്കിൽ നിയമ വിരുദ്ധമായി പേരു നീക്കം ചെയ്യപ്പെട്ട കേവലം ഒരു പതിനായിരം പേരെ ഒരുമിച്ച് മുന്നിൽ നിറുത്തി ഒരു സമരം ചെയ്യാൻ എന്തു കൊണ്ടാണ് നമ്മുടെ വിപ്ലവ പ്രതിപക്ഷം തയ്യാറാവാത്തത്?

രാജ്യത്തെ 21 രാഷ്ട്രീയ കക്ഷികളും
200 ഓളം എൻജിഒകളും കലാകായിക സാംസ്കാരിക സംഘടനകളും ഒന്നിച്ചു ചേർന്നാണ് കഴിഞ്ഞ ദിവസം ദില്ലിയിൽ സ്കലിച്ചത്. രാംലീലാ മൈതാൻ മേം പദ സഞ്ചലൻ!.വോട്ടു ചോർത്തലാണ് കുറ്റം. വിചാരണയും ശിക്ഷയും വിധിക്കാനാണ് കാശും മുടക്കി പരാധീനങ്ങളെല്ലാം ദില്ലി ചലിയെ ചലി നടത്തിയത്.
ഈ നാടിന്റെ ഗതിയോർത്ത് സോകോൾഡ് ദേശാഭിമാനികൾക്ക് ഒരു സമാധാനവുമില്ല. പരിഹാരം വേണ്ടേ . അതിനാണി ഈ പങ്കപ്പാടൊക്കെ.
മഹാകവി പറഞ്ഞ വിധി അനുസരിച്ച് ഭാരതത്തെ നിനച്ച് അഭിമാന പൂരിതവും കേരളത്തെയോർത്ത് ചോര ഞരമ്പുകളിൽ മൂന്നു വിസിൽ കേട്ട് തിളയ്ക്കുകയും വേണമല്ലോ.

 image 2 of news

പാൻ ഇന്ത്യാ വിലാസമുള്ള അധികം മൊതലുകളൊന്നും ഈ കൂട്ടണിയിൽ കണ്ടെന്നു വരില്ല. ശക്തമായ ഒരു പ്രതിപക്ഷമില്ലാതെ രാജ്യത്ത് എങ്ങനെയാണ് ഫലപ്രദമായ ജനാധിപത്യ വാഴ്ച പുലരുക. അതാണ് നാം നേരിടുന്ന മൗലിക സമസ്യ.

പ്രാദേശിക സങ്കുചിത വാദത്തിന്റെ ചിറകേറുന്ന മത ജാതി മേലാള അധീശ പരിവാറുകരുടെ വർണ രാജിയാണ് ദേശീയ പ്രതിപക്ഷ സഖ്യം എന്നത് പറയാതെ വയ്യ. പുട്ടിനു പീര പൊലെയാണ് അവർക്ക് ദേശീയത. വേറെ ഒരു കുന്തളിപ്പുമില്ല.
മുഖാമുഖം കണ്ടാൽ ദ്വന്ദ്വ യുദ്ധത്തിനു ഗദ തപ്പുന്ന ആ ജന്മ വൈരികളെയും ഇവിടെ കാണാം. അല്പമെങ്കിലും നാണവും മാനവും ഉളുപ്പും മാന്യതയുമുള്ള സമീപനമല്ല സിപിഎമ്മും കോൺഗ്രസും മമതയുടെ പാർട്ടിയുമൊക്കെ ഇക്കാര്യത്തിൽ പുലർത്തുന്നതെന്നു ചമ്മലോടെ ഓർക്കേണ്ടി വരുന്നു.
HomeAd1
 image 3 of news

അണികളെ കൊന്നും കൊല്ലിച്ചും പൂച്ചട്ടികൾ കൊണ്ട് നിർദ്ദോഷികളുടെ മണ്ടക്കടിച്ചും പൊലീസിനെയും ഗുണ്ടകളായ കേഡർമാരെയും പേഴ്സണൽ സ്റ്റാഫിനെയും കൊണ്ട് മുട്ടൻ പുളിങ്കാതൽ കൊണ്ട് രക്ഷാ പ്രവർത്തനം നടത്തിയും കുടുംബങ്ങൾക്ക് തൂണും തുണയുമാകേണ്ട നിരപരാധികളെ കൊലയ്ക്കു വിട്ടു കൊടുക്കുയും ചെയ്തശേഷം കോൺഗ്രസുകാർ ദില്ലിയിൽ ചെന്ന് ഐക്യപ്പെടുന്നത് പിതൃ ശൂന്യ നടപടിയാണ്. അത് ഏതു മണ്ണാങ്കട്ടയുടെ പേരിലായാലും.
കഴിഞ്ഞ കാലം മുഴുവനും കോൺഗ്ര സുകാരെ പേപ്പട്ടിയെ പോലെ ഓടിച്ചിട്ട് അക്രമിച്ചത് ആരാണ് മറക്കേണ്ടത്?..എങ്ങാനും ഭരണം നീണ്ടിരു ന്നെങ്കിൽ കോൺഗ്രസുകാരെ വടിച്ചെടുക്കാനെ കഴിയുമായിരുന്നുള്ളു. സമുന്നതരായ നേതാക്കളെയും കുടുംബാംഗങ്ങളെയും കണ്ണിൽ ചോരയില്ലാതെ പൊതുജന മധ്യത്തിൽ താറടിക്കുകയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തവരോട് ആർക്കാണ് പൊറുക്കാൻ കഴിയുക.. അനുഭവിച്ചവർക്കേ അതിന്റെ നീറ്റലറിയൂ.

 image 4 of news

കേരളത്തിലെ സതീശൻ മേനോൻ സർക്കാർ അധികാരത്തിൽ വന്നത് വോട്ടർ പട്ടിക പരിഷകരണത്തിന്റെ ഫലമായാണെന്ന് പാറ്റാ നേതാവിനെ കൊണ്ടു പറയിച്ചത് സി പി എം നേതാക്കളാണെന്ന് പാറ്റകൾതന്നെ വ്യക്തമാക്കിയതാണ്. എന്നിട്ടും പരസ്പരമുള്ള കെട്ടിപ്പിടിത്തത്തിനും ഉമ്മ വയ്ക്കലിനും ഒരു കുറവുമില്ല.

ചരിത്രം മറവിലായെന്ന ധാരണയിലാണ് വോട്ട് ചോരിയെന്ന ചാരിത്ര്യ പ്രസംഗം പലരും തട്ടി വിടുന്നത്. ടിഎൻ ശേഷനെ തെറി പറഞ്ഞ് കണ്ണു പൊട്ടിച്ചത് ഇവരായിരുന്നു. പേപ്പട്ടി എന്നാണ് ജ്യോതിബസു വിളിച്ചത്.
ബീഹാറിൽ പണ്ട് റൈഫിൾ മുനയിൽ വോട്ടു ചെയ്യിച്ച ലാലു മകൻ തേജസ്വിയാണ് ഇന്നത്തെ ഹീറോ. ഒപ്പം പങ്കുകാരനായി യുപിയിൽ മുലായം മകൻ അഖിലേഷുമുണ്ട്. മറ്റൊരു ഹീറോയിൻ മമതാ ദീതി..
ബംഗാളിൽ എന്നും ഗുണ്ടകളായിരുന്നല്ലോ വരണാധികാരികൾ !.
ഇരട്ടവോട്ടും കള്ളവോട്ടും ആൾമാറാട്ടവും മാറിമാറി പയറ്റിയും ഇൻ ഏജന്റുമാരെ പോലും ബൂത്തുകളിൽ നിന്നും ഭീഷണിപ്പെടുത്തി മാറ്റി നിർത്തിയാണ് ഇവിടെ കേരളത്തിൽ ജനായത്തം നാം ഘോഷിച്ചത്. പാർട്ടി വോട്ടുകൾ രാവിലെ പോൾ ചെയ്യിച്ച് ഉച്ചക്ക് അടിയുണ്ടാക്കി ഫലം അട്ടിമറിച്ച വെടലകളാണ് ഇപ്പോൾ പാതിവ്രത്യം വിളമ്പുന്നത്

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പല റൗണ്ടുകളിലും പിണറായി പിന്നിൽ പോയ ധർമടത്തെ അമ്പതിലേറെ ശതമാനം ബൂത്തുകളിലും യുഡിഎഫിനു ഇൻ ഏജന്റുമാർ ഇല്ലായിരുന്നു. പ്രചാരണത്തിനു പോലും ആരും എത്തിയുമില്ല. ഇതാണ് ഏറ്റവും പുതിയ ജനകീയ ജനാധിപത്യ നിഷ്പക്ഷ കൊണാണ്ടർ അഡൽറ്റ് ഫ്രാഞ്ചൈസ് ! തൃപ്തിയായില്ലെ സഖേ!

ഗ്യാനേഷേട്ടന് നന്ദി. നമ്മൾ കേന്ദ്ര ഭരണം പിടിച്ചാൽ ജന്ദർ മന്ദറിൽ ഗ്യാനേട്ടന്റെ ഒരു കൂറ്റൻ പൂർണ്ണകായ പ്രതിമ ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയായി സ്ഥാപിക്കും. ഭാരതത്തെ അഖണ്ഡമാക്കിയതിനാണല്ലോ മോദി സർദാർ സർദ്ദാർ പട്ടേലിന്റെ ഭീമൻപ്രതിമ സ്ഥാപിച്ചത്. തമ്മിൽ തെറി വിളിക്കുകയും തലകീറുകയും ചെയ്യുന്ന പാർട്ടികളെ ഒന്നിപ്പിച്ചുവെന്ന ചരിത്ര ദൗത്യം നിർവഹിച്ചതിന് ഗ്യാനേഷ്ജി ഒരു പ്രതിമയ്ക്ക് എന്തുകൊണ്ടും യോഗ്യൻ .
ഗ്യാനേഷ് കുമാറിനെ നമ്മുടെ സർക്കാർ, INDIA യുടെ തങ്ക(മാന)മനുഷ്യൻ എന്ന് നാമകരണവും ചെയ്യും. (ഇൻഡി സഖ്യം നിലനിറുത്തിത്തന്നതിന് നൂറു പൊന്നുമ്മ)
ഗ്യാനേഷ്കുമാർ ജി സിന്ദാബാദ്..
ലാൽ സലാം..ലാൽ സലാം..
ലാൽ സലാം സഖാവ് ഗ്യാനേഷ്...

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞