മമ്മൂട്ടി,ബി ജെ പി നേതാവ് ഗോപാല കൃഷ്ണന്റെ മകൾക്ക് വിവാഹ മംഗളങ്ങൾ നേരാൻ പോയത് പുലിവാലായിരിക്കുയാണ്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ ആയിരത്തൊന്നു കലം പൊങ്കാലയും ആക്ഷേപാർച്ചനയും തുടരുകയാണ്. ഇതിനിടെ അധികമൊന്നും ഓർമ്മിക്കപ്പെടാതെ ഒരു നൂറാം പിറന്നാൾ കടന്നുപോവുകയാണ്. ബി ജെ പിയുടെ സമുന്നത നേതാവ് ലാൽ കൃഷ്ണ അദ്വാനിയുടെ നൂറാം ജന്മദിനമായിരുന്നു ഈ കഴിഞ്ഞ നവംബർ 8. ജന്മനാട്ടിനേക്കാൾ പ്രായമുള്ള ജനനേതാവിന്റെ പിറന്നാൾ....
1 9 9 0 ലെ സോമനാഥ് അയോധ്യ രഥയാത്ര. രാജ്യത്തെ കലുഷിതമാക്കിയ ആ യാത്രയിൽ രാഷ്ട്രീയം മാത്രമല്ല ഇതര കക്ഷികളിലെ ചേരിപ്പോരും നിറഞ്ഞാടി. യുപിയിൽ കടക്കുമ്പോൾ അദ്വാനിയെ അറസ്റ്റു ചെയ്യാൻ നിർദ്ദേശിച്ചു വിപി സിംഗ്. എന്നാൽ ബീഹാറിൽ വച്ചു തന്നെ അറസ്റ്റു നടത്താൻ ലാലു പ്രസാദ് യാദവിന് നിർദ്ദേശം നൽകിയതും അതേ വിപി സിംഗ്!.. അറസ്റ്റിന്റെ ക്രെഡിറ്റ് മുലയത്തിന് നിഷേധിച്ചായിരുന്നു തിടുക്കത്തിലുള്ള അറസ്റ്റ്.
ഒരു പ്രസ്ഥാനത്തിന്റെ എളിയ തുടക്കവും പടർന്നു പന്തലിക്കലും അധികാര ലബ്ദ്ധിയും അദ്ദേഹത്തിനു കാണാനായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആശംസിക്കുന്ന ഒരു ചടങ്ങിലെ നിരയിൽ പനിനീർപ്പൂവുമായി നിന്ന അദ്വാനിയെ മൈൻഡു ചെയ്യാതെ മോദി കടന്നു പോയ രംഗവും ഈ സ്മരണികയിൽ ഓർക്കാതെ വയ്യ. മതവൈരത്തിന്റെയും വർഗീയതയുടെയും മുഴുവൻ പഴികളും പ്രസ്ഥാനത്തിനായി സ്വയം മൗനമായി ഏറ്റുവാങ്ങിയ, പരാജയപ്പെട്ടു പോയ ഒരു പടനായകനായും കാലം അദ്ദേഹത്തെ അടയാളപ്പെടുത്തും.ആ ചെലവിൽ പാർട്ടിയിലും പുറത്തുമുള്ള ആയിരക്കണക്കിനു നേതാക്കൾക്ക് മിതവാദികളും മതേതരരും ന്യൂനപക്ഷ സ്നേഹികളുമാകാനും കഴിഞ്ഞത് ആയതിന്റെ ഒരു പ്രയോജക മൂല്യവുമായി..
പരാതിക്കാരോട് 13 ഭാഷകളിൽ ആദ്ധ്യാത്മിക സമാധാനം വിളമ്പിയപ്പോൾ തന്നെയാണ് സരയൂ തീരത്ത് മത മൈത്രിയും തകർന്നു വീണത്.
Keywords:
Recent in National
Must Read
Latest News
In News for a while now..



