സൈക്കിൾ ബ്രാൻഡ് അഗൻബത്തി കത്തിച്ചു വച്ചു പ്രാർത്ഥിക്കാനാണ് ടി വി കൊമേർസ്യലിലെ ആ പെൺകുട്ടി നമ്മോട് പറയുന്നത്. നാട്ടുകാർക്ക് തൊഴുതു മരിക്കാൻ ടൺ കണക്കിനാണ് കാര്യങ്ങളും കാരണങ്ങളും.
സൈക്കിളും അഗർബത്തിയും പെൺകുട്ടിയും പ്രാർത്ഥനയും തമ്മിൽ എന്താണ് ബന്ധം എന്നു ചോദിക്കരുത്.
എന്നാൽ സൈക്കിൾ ചിഹ്നത്തിൽ പറന്നുയരാൻ പ്രാർത്ഥിക്കുന്ന ഒരു
ഉത്തർപ്രദേശിൽ സൈക്കിൾ
ചിഹ്നത്തിൽ വൈകാതെ ജനവിധി തേടുന്ന അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിക്ക് ഈ തെരഞ്ഞെടുപ്പ് യുദ്ധമാണ്.
ജീവന്മരണപ്പോര്...
പ്രതിപക്ഷത്തിന്റെ പ്രഹര ശേഷി കാട്ടാനുള്ള ബാധ്യത പക്ഷേ അഖിലേഷിന്റെ മണ്ടയിലാണ് വീണിരിക്കുന്നത്.
കോൺഗ്രസ് മുടിയനായ പുത്രനെ പ്പോലെ മദിച്ചു നടക്കുകയാണ് അവിടെ. ആവിയും തൈലവുമായി ഇതുവരെയും ആരും വന്നിട്ടില്ല. പക്ഷേ. അവകാശം പറഞ്ഞ് അവർ സീറ്റുകൾ ഒപ്പിക്കും. ഇത്തവണ 181 സീറ്റുകൾ അവർ ആവശ്യപ്പെട്ടതായി അഖിലേഷ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.കിട്ടാവുന്ന പരമാവധി വാങ്ങിയ ശേഷം അറിയാത്ത കൊറെ മൊതലുകളെ
അണിനിരത്തും. ഒരുപിടി റോഡ്ഷോകൾ. പൊതുയോഗങ്ങൾ... പ്രസ്താവനാ യുദ്ധങ്ങൾ.. തീർന്നു.അതിനപ്പുറം ആരും ഒന്നും പ്രതീക്ഷിക്കുന്നില്ല
എലി മലയെ പെറ്റിടുമോ ?
കാര്യങ്ങൾ അറിയാവുന്ന അഖിലേഷ് ഒന്നരക്കട്ടയിൽ സാമൂഹിക മാധ്യമങ്ങളിലുടെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ആരെയും കാക്കാനില്ലല്ലോ.
അയോധ്യയെ സനാതന തീർത്ഥാടനത്തി ന്റെ ആഗോള ഹബ്ബാക്കുമെന്നാണ്
പ്രധാന വെടി പൊട്ടിച്ചത്. രാമനിട്ടാണ് തുടക്കം. രാമൻ എത്തനെ രാമനെടി ?. എന്താ കഥ ! ഇപ്പോൾ മതമില്ല. മതദ്വേഷമില്ല..മതനിരാസമില്ല . മതേതരത്തിൽ ഒടിവും ചതവും മുറിവുമില്ല. എല്ലാം സത്യൻ ശിവൻ സുന്ദരൻ... എല്ലാം സ്വാഹ! ഇപ്പോൾ സരയൂ ശാന്തമായി ഒഴുകുന്നു. ബിജെപി അമ്പലം തീർത്തത് നന്നെന്ന് വ്യംഗ്യം!
യുപിയിലെ സാധാ ജനങ്ങളെല്ലാം വല്ലാതെ ചടച്ചുപോയത് ഈയടുത്ത ദിനങ്ങളിലാണ് ഈ സോഷ്യലിസ്റ്റിന്റെ ശ്രദ്ധയിൽപ്പെട്ടത് എന്നു തോന്നുന്നു. അധികാരം പിടിച്ചാൽ റേഷൻകടകൾ വഴി പോഷക സാധനങ്ങളും നെയ്യും സൗജന്യ നിരക്കിൽ വിതരണം ചെയ്യുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്
വോട്ടർ പട്ടികയിൽ നിന്നും 1.27 കോടി ഹിന്ദു വോട്ടുകൾ ഒഴിവാക്കപ്പെട്ടതായുള്ള യോഗിയുടെ ആരോപണത്തിനു തെളിവു നൽകണമെന്ന് അഖിലേഷ് ആവശ്യപ്പെടുന്നു. വോട്ടർമാർക്കിടയിൽ കൂടുതൽ ഭിന്നിപ്പും വിഭാഗീയതയും വളർത്താനാണ് ഇത്തരം പ്രസ്താവനകളെന്നും യാദവ് പറയുന്നു.
ആസാദ് സമാജ് പാർട്ടി നേതാവായ ചന്ദ്രശേഖറും ഒ വൈ സിയും കൂടി രൂപീകരിക്കുന്ന പരിവർത്തൻ
മോർച്ചയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആർക്കാവും പാര എന്ന് ഇനിയേ അറിയാനാകൂ. തിരഞ്ഞെടുപ്പു കാലത്ത് എത്തുന്ന സന്ദർശകൻ മാത്രമാണിവരെന്നും ബൂത്ത് തലത്തിൽ വർക്കു ചെയ്യുന്ന തങ്ങൾക്ക് ഇവർ ഭീഷണിയല്ലെന്നും ബിജെപിക്ക് ഈ സഖ്യം രണ്ടു ശതമാനം വോട്ടു നഷ്ടപ്പെടുത്തുമെന്നും അഖിലേഷ് യാദവ് വിലയിരുത്തുന്നു.
ജനുവരി പത്തൊടെ യുപി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നു കരുതുന്നു.
വിജയം സുനിശ്ചിതം എന്നാണ് അഖിലേഷിന്റെ ഉറച്ച വിശ്വാസം.ലോകസഭാ തിരഞ്ഞെടുപ്പിന്റെ ക്ഷീണം ഇതേവരെ യുപിയിലെ ബിജെപിക്ക് മാറിയിട്ടില്ല.പടലപ്പിണക്കങ്ങളും അഭിപ്രായ ഭിന്നതകളും ടാർജറ്റുകളെ കടപുഴക്കി. രാമന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ ആദ്വസാനം പങ്കെടുത്തിട്ടും അത് ലൈവാക്കിയിട്ടും ഉദ്ദിഷ്ടം വിഘ്നപ്പെട്ടു. രാമരാമ...
അവധാനതയോടെയാണ് ഇത്തവണ നീക്കങ്ങൾ. അയോധ്യയിൽ ഉരുണ്ടു കൂടിയ വിഷയങ്ങളും മറ്റൊരു കീറാമുട്ടി...അപ്രതീക്ഷീതം..
മുൻകുർ പറന്നു വന്ന ബിജെപി അനുകൂല സർവ്വേകൾ പലകാരണം കൊണ്ടും പ്രസക്തമാകുന്നില്ല.ഭരണ വിരുദ്ധ വികാരം ഒഴിവാക്കാൻ സിറ്റിംഗ് അംഗങ്ങളെ ഒഴിവാക്കി
പുതുമുങ്ങളെ പരീക്ഷിക്കാനും നീക്കമുണ്ട്.
യോഗി ആദിത്യ നാഥിനു കൂടുതൽ സ്വതന്ത്രമായ ഇടപെടലുകൾ നടത്താൻ അവസരം നൽകണമെന്ന അഭിപ്രായവും ഉയർന്നു കേൾക്കുന്നു.
യുപി നൽകുന്ന ഏതു ജനവിധിയും ബിജെപിയുടെ ശിരോലിഖിതം തിരുത്തിക്കുറിക്കും എന്നതിൽ തർക്കമില്ല.