NewsAd1
ബച്ച് ഗയേ....
നന്ദകുമാർ
17 November 2026, 1:26 am
main image of news

അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിയായ ജൽസയെ ലക്ഷ്യം വച്ച് ആക്രമണം നടത്താനുള്ള പദ്ധതി തകർത്ത് ദൽഹി പോലീസ് രണ്ടു പേരെ പിടികൂടി. മുംബൈ അധോലോകത്തിലെ കുപ്രസിദ്ധനായ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗങ്ങളാണ് അറസ്റ്റിലായതെന്ന് പോലീസ് പറയുന്നു. 'ബച്ച് ഗയേ'എന്ന പ്രതികരണത്തിൽ താല്കാലികമായെങ്കിലുമുള്ള ആശ്വാസം ബച്ചൻ പ്രകടിപ്പിക്കുകയും ചെയ്തു

അമിതാഭ് ബച്ചൻ എന്ന ഐക്കണെ  മുൻ നിരയിൽ നിർത്തി ടെറർ ലിങ്കുകളെ ഉദ്ദീപിക്കുകയാണ്
രാജ്യത്തെ ക്രിമിനൽ സംഘങ്ങളും അതിനു പിന്നിലുള്ള രാജ്യ വിരുദ്ധ ശക്തികളും.അവരുടെ
അജണ്ട വലുതാണ്.വാർത്താ വ്യാപനത്തിനുള്ള കുറുക്കു വഴികളാണ് ബോളിവുഡിനെ ടാർജറ്റുകളാക്കുന്നതിനുള്ള ഹേതു..

 image 2 of news
മുംബൈയിലെ ബച്ചന്റെ വസതി - ജൽസ

ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനത്തും ബച്ചനും മകനും രക്ഷപ്പെട്ടില്ലെന്നും രണ്ടു പേരെ അറസ്റ്റു ചെയ്താലും ലക്ഷ്യത്തിൽ നിന്നു പിന്മാറില്ലെന്നും പറയുന്ന പുതിയ ഭീഷണി സന്ദേശം സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച് മുംബൈ അധോലോകത്തെ മറ്റൊരു ചേട്ടൻ ഗോൾഡി ധില്ലൻ ഇപ്പോൾ രംഗത്തുവന്നിട്ടുണ്ട്. രാജ്യം ആദരിക്കുന്ന ഗ്രാൻഡ് മാൻ.രാജ്യാന്തര തെസ്പിയൻ. ഈ വലിയ മനുഷ്യൻ വിവേകം നഷ്ടപ്പെട്ട തന്തയില്ലാ പടപ്പുകളുടെ ടാർജറ്റാകുന്നത് എത്ര ദു:ഖകരമാണ്. ഏതു കൊടിയ ക്രിമിനലിനു പോലും പ്രാ യത്തിന്റെ ആനുകൂല്യം നൽകുന്നിടത്താണ് ഈ  അഭ്യാസങ്ങൾ. ആഭാസങ്ങൾ !

ഖാലിസ്ഥാൻ എന്നും വിൽക്കാനുള്ള ഒരു ഉല്പന്നമാണെന്ന കാഴ്ചപ്പാടാണ് പലരും ഇപ്പോഴും വച്ചുപുലർത്തുന്നത്..
കൊന്നും കൊല്ലിച്ചും കൊലവിളിച്ചും രാജ്യത്തിന്റെ ധന തലസ്ഥാനത്തെ അമ്മാനമാടിയ അധോലോക
സാമ്രാജ്യത്തെ പുനരാനയിക്കാൻ
വെമ്പുന്ന സ്വപ്നാടകർ ഇപ്പോഴും ഇവിടെയുണ്ട്.
HomeAd1
 image 3 of news
അഭിഷേക് ബച്ചൻ, ഐശ്വര്യാ റോയ്

താൻ അണയാൻ പോകുന്ന കനലല്ല ;ആളാൻ വെമ്പുന്ന അഗ്നിയാണെന്ന് അറിയേണ്ടവരെ അറിയിക്കാനുള്ള സബർമതി ജയിലിലെ ലോറൻസ് ബിഷ്ണോയിയുടെ  അന്തർഗതങ്ങൾ തന്നെയാണോ  ഈ ഈ മെയിൽ സ്ഖലിതങ്ങൾ. ?

പുറത്തു വരുമ്പോൾ മേയാൻ ഇടം വേണം. കാലാൾ വേണം. ഷാർപ്പ് ഷൂട്ടർമാരും കൊലയാളികളും വേണം.ആ ഡി കമ്പനിയെ ആയുധവും അർത്ഥവും അഭയവും നൽകി പോറ്റാനുള്ള സ്കീമുകളാണ് ഈ  അന്ത്യശാസനങ്ങൾ.

 image 4 of news
ലോറൻസ് ബിഷ്ണോയ്

പഞ്ചാബ് സിന്ധ് ബാങ്കിലും മുംബൈ നഗരസഭയിലും ബിഗ് ബിയുടെ ജൂഹുവിലെ ജെൽസയിലും സംഘടിപ്പിക്കുന്ന തുപ്പാക്കിയും ഗുണ്ടുകളും ഉപയോഗിച്ചുള്ള വിക്രമങ്ങളാണ് ഇ മെയിലുകളിലെ കണ്ടന്റ്.

പൊലിസിനെയും ഇന്റെലിജൻസിനെയും സ്പെഷ്യൽ ടീമുകളെയും അലർട്ടു ചെയ്താൽ ജനം പേടിക്കും. ആയതിലൂടെ മെന്റൽ വാർ വെടിപ്പാക്കാം.
ഖാലിസ്ഥാനായാലും ലോറൻസായാലും കന്നംതിരിവുകള് കാട്ടരുതല്ലോ !
ഏല്ലാരും ചേർന്ന് പ്രചോദിപ്പിച്ച് സമർപ്പണത്തിന്റെ ഒരു നാടിനെ നർക്കോട്ടിക്കിന്റെ ഹബ്ബാക്കിയത് എല്ലാ സാമദ്രോഹികളും ചേർന്നാണ്.
ധീരോധാത്ത നായകരുടെ പാർട്ടിക്ക് ഭരണം നൽകാനും  പഞ്ചാബികൾ മുന്നിട്ടിറങ്ങി. ബലേ ഭേഷ്!

ഇന്നത്തെ അശാന്തി  രാജ്യാന്തര ഖിന്നത പടർത്തുന്നതാണ്.കാനഡയിലെ ഇന്ത്യാ വിരുദ്ധ ഖാലിസ്ഥാൻ ജിഹാദ് ഇന്നു നനഞ്ഞ പടക്കമാണ്. പഞ്ചാബിൽ തെരഞ്ഞെടുപ്പിൽ കുത്തിത്തിരുപ്പിനുള്ള സാധ്യതയും കുറഞ്ഞു. ജെൻസികളുടെ വിക്രമങ്ങൾ ഫ്രാൻസിലെന്ന പോലെ കത്തിപ്പടർന്നുമില്ല. അതിർത്തിയിൽ പ്രകോപനമില്ലാതെ ഇന്ത്യൻ പട്ടാളക്കാരെ വെടിവെച്ചിടുമ്പോഴും നാം അന്താരാഷ്ട്ര മനുഷ്യാവകാശം  പൗച്ചുകളിൽ വിതരണം ചെയ്തു വരുന്നുണ്ട്. ഇറ്റലിയിൽ നിന്ന് ഹൈദ്രാബാദിൽ വണ്ടിയും പിടിച്ചു വന്ന് ഇന്ത്യൻ പ്രധാനമന്ത്രിയെ കള്ളനെന്നു വിളിക്കുമ്പോൾ അതു കേട്ടു രസിക്കുന്നവർ കോൺഗ്രസുകാരാണോ കണ്ടാങ്ക്രസുകാരണോ എന്നാണ് അറിയേണ്ടത്. നമ്മുടെ ഉദാര ജനാധിപത്യത്തിന്റെ പോക്കേ !

രാജ്യത്തെ ബുള്ളറ്റ് പ്രൂഫ് ആടകൾ അണിയിക്കുന്ന ഷാർപ്പ് ഷൂട്ടർമാരും
ദുർമ്മതി വീരന്മാരും  അയലത്തെ അദ്ദേഹങ്ങൾക്ക് വേണ്ടിയാണ് വെള്ളം അനത്തുന്നത്..

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞