സായ്പ്പേ....
രക്ഷിക്കണേ,
മൈ ബ്രദർ ഡ്രിംങ്കിങ് വാട്ടർ!
മോഹൻ കെ കൃഷ്ണൻ
11 April 2025, 10:31 am
ജനാധിപത്യത്തിന്റെ ഭൂമികയും വൻ സാമ്പത്തിക ശക്തിയും ശാക്തിക ചേരിയും ലോക പൊലീസുമാണ് യു എസ്.
'യുഎസ് ആദ്യം'എന്ന രാഷ്ട്രീയ നിലപാട് അവരുടെ ദേശീയ വികാരമാണ്. അതിനെ ചോദ്യം ചെയ്യാനും വെല്ലുവിളിക്കാനും ഒരാൾക്കും അവകാശമില്ല എന്ന പ്രാഥമിക ജനാധിപത്യ ബോധം വിമർശകർക്കുണ്ടാകുന്നത് നല്ലതാണ്. സ്വന്തം രാജ്യം ഏറ്റവും ഉന്നതി പ്രാപിക്കണമെന്ന് ഏതു രാജ്യ സ്നേഹിയും അഭിലഷിക്കും. അതൊരു വികാരമാണ്.കൂറാണ്.
125 ശതമാനം തീരുവ ചൈനയ്ക്ക് ചൂമത്താനും മറ്റുള്ളവർക്ക് അധികമായി ഒന്നും തന്നെ ചുമത്താതിരിക്കാനുള്ള അധികാരവും അവകാശവും ട്രംപിനുണ്ടെന്ന വകതിരിവ് എതിർക്കുന്നവർക്കു വേണം. അന്യർക്കു വേണ്ടി വെള്ളം ചുമക്കണമെന്നു വെളിവുള്ളവരാരുംപറയുകയില്ല.
കുത്തകവൽക്കരണം എവിടെയും തടയപ്പെടുക തന്നെ വേണം മറ്റുള്ളവരുടെ ക്ഷേമം മുൻനിർത്തിയല്ലെങ്കിലും ഇന്ത്യ,തെയ് വാൻ തുടങ്ങി വിവിധ ഇക്കണോമികൾക്കു സാമ്പത്തിക രംഗം പുഷ്ടിപ്പെടുത്താനും കയറ്റുമതി വർദ്ധിപ്പിക്കാനും കരുതൽ ശേഖരം വർദ്ധിപ്പിക്കാനും അതുവഴി ഇറക്കുമതിയുടെ ബാധ്യത കുറയ്ക്കാനും(Balance of payments)തൻ നാട്ടുകാർക്ക് തൊഴിലും വരുമാനവും വർദ്ധിപ്പിക്കാനൂം വികസനം കൊണ്ടുവരാനും പുതിയ യുഎസ് നീക്കത്തിനു കഴിയും. ആ കാഴ്ച്ചപ്പാടിൽ ഈ യുഎസ് നയം മാനവികവും സന്തുലിത വികസനത്തിന്റെ മാതൃകയുമായി മാറുന്നുണ്ട്.
2024ലെ യുഎസിലേക്കുള്ള ചൈനീസ് കയറ്റുമതി 582.4 ബില്യൺ അമേരിക്കൻ ഡോളറായിരുന്നു എന്നാൽ ചൈനയിലേക്കുള്ള യുഎസ് കയറ്റുമതി 136 ബില്യൺ ഡോളർ മാത്രമായിരുന്നു.ഈ വിനിമയങ്ങളിൽ പതിറ്റാണ്ടുകളിയി നേട്ടം ചൈനക്കു മാത്രമായിരുന്നു. ഏകാധിപത്യവും പൗരാവകാശ ധ്വംസനവും ചിരസ്ഥായിയായ ചൈനയിൽ തുച്ഛമായ നിരക്കിൽ അധ്വാന ശേഷി ലഭിക്കും.മറ്റുചിലവുകളും കുറയും
ഉദാര ജനായത്തിൽ അതു നടപ്പില്ല.എല്ലാ കമ്പനികളും ചൈനയിൽ തമ്പടിക്കാൻ കാരണം ഇതു മാത്രമാണ്. ഈ നില മാറ്റാനൂം അമേരിക്കയെ ശക്തമാക്കനുമാണ് ട്റംപിന്റെ യത്നം. അമേരിക്കയെ നിരന്തരം ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. അതിലെന്താണ് തെറ്റ്?ഒരു രാജ്യസ്നേഹി മറ്റെന്താണ് ചിന്തിക്കേണ്ടത്.?
ഔദാര്യമായി നൽകുന്ന വിദ്യാർത്ഥി കുടിയേറ്റത്തിൽ അവകാശം ഉന്നയിക്കാനും തോന്ന്യാസം കാട്ടാനും അവിടെ പിതൃദായ ഒസ്യത്തുണ്ടോ പൈതങ്ങളേ?
Keywords:
Recent in World
Must Read
Latest News
In News for a while now..