തുഴഞ്ഞു കയറിയ തീവ്രവാദം
നമ്മെ ഓർമിപ്പിക്കുന്നത്
മോഹൻ കെ കൃഷ്ണൻ
12 April 2025, 4:36 am
ഫ്ളോറിഡയിലെ മിയാമിയിൽ നിന്നും ആഢംബര വിമാനത്തിലാണ് പ്രതി റാണെയെ ഡൽഹിയീൽ എത്തിച്ചത്. 9 ദിവാൻ സീറ്റുകൾ ആറു കിടക്ക.സാറ്റ്ലൈറ്റ് ഫോൺ,വയർ ലെസ് ഇന്റെർനെറ്റ്...
ദില്ലി ലീഗൽ അതോറിറ്റി സർവീസിലെ പീയൂഷ് സച്ച്ദേവിനെ റാണയുടെ വക്കീലായും നിയോഗിച്ചു.കമാൻഡോ സുരക്ഷയും ഏഋപ്പെടുത്തി.ദില്ലിയിലൂം പരിസരത്തും സുരക്ഷാ സംവിധാനവും ശക്തമാക്കി.
26/11. 2008 നവംബർ 26 ന് നാലു ദിവസം നീണ്ടു നിന്ന രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം. മരണം 166. വിദേശികൾ 25. സുരക്ഷാ ഉദ്യോഗസ്ഥർ 18. കൂട്ടു പ്രതി തഹാവുർ സയ്യിദ് റാണാ. പാക്കിസ്ഥാൻ വംശജൻ. കനേഡിയൻ പൗരൻ. ഇപ്പോൾ പ്രായം 62. ചാരവൃത്തി, തീവ്രവാദ സംഘടനാ പ്രവർത്തനങ്ങൾ,മുംബൈ ഗൂഢാലോചനാ കുറ്റം. രണ്ടു കേസുകളിൽ അമേരിക്കൻ കോടതി ശിക്ഷിച്ചു ജയിലിലായി.മൂന്നാം കേസായ മുംബൈ സ്ഫോടന കേസിൽ തെളിവുകളുടെ അപര്യാപ്തത മൂലം കേസ് അമേരിക്കൻ കോടതിയിൽ പെൻഡിംഗ്.
കുറ്റക്കാരനെന്നു തെളിയിക്കാൽ എല്ലാ തെളിവുകളുമുണ്ടെന്ന ഇന്ത്യയുടെ വാദം പരിഗണിച്ചാണ് കുറ്റവാളിയെ കൈമാറിയത്. ഇന്ത്യയിൽ വരാതിരിക്കാനുള്ള റാണയുടെ ശ്രമങ്ങളെല്ലാം പൊളിഞ്ഞു പോയി.
ഉദാത്ത ജനായത്തവും സ്വതന്ത്ര ന്യായസനവും വാണരുളുന്ന ഇവിടുത്തെ ഈ കേസിന്റെ നടന്നേക്കാവുന്ന പരിണിതികളെവ ശ്രീ ടിജി മോഹൻദാസ് സറ്റയറിക്കായും ഒപ്പം യാഥാർത്ഥ്യ ബോധത്തോടും നിരീക്ഷിക്കുന്നുണ്ട്.
കപിൽ സിബലും സംഘവും ഇനി ഈവിഷയത്തെ വെളുപ്പിക്കാൻ തുടങ്ങും.
ഓസ്ക്കാർ വൈൽഡിന്റെ എ വുമൺ ഓഫ് നോ ഇംപോർട്ടൻസ് എന്ന നാടകത്തിൽ പ്രസിദ്ധമായ വാക്യമുണ്ട്. Every saint has a past and every sinner has a future. മോശം ഭൂതവും ശോഭയാർന്ന ഭാവിയും.!
ഒരു സ്ത്രീ പീഡന കേസിൽ ഇതു പറഞ്ഞാണ് ന്യായാസനം പ്രതിയെ വെറുതെ വിട്ടത്. ഈ ഉദ്ധരണി വീണ്ടും വീണ്ടും മുഴങ്ങാം.
പരമാവധി ശിക്ഷ 14 കൊല്ലം.അതിൽ 13 കൊല്ലം അമേരിക്കൻ തടവറയിൽ കഴിഞ്ഞില്ലേ. ഇനി വെറും ഒരേ ഒരു കൊല്ലം! ഇരട്ട ജീവപര്യന്തവും ഒരുമിച്ച് അനുഭവിച്ചാൽ മതി.കൺകറന്റ്....അതാണ് മുറ.
അമേരിക്കൻ കോടതി വിചാരണ ചെയ്ത് തെളിവില്ലെന്നു പറഞ്ഞ കേസിൽ ഇന്ത്യയിൽ വീണ്ടും വിചാരണയോ.?ഇതു അമേരിക്കൻ കോടതിയോടുള്ള അനാദരവല്ലേ? അധിക തെളിവു ലഭിച്ചാൽ ജീവിതാവസാനം വരെ വിചാരണ തുടരാമോ?കനേഡിയൻ പൗരന്റെ കാര്യത്തിൽ ഇന്ത്യക്കെന്ത് ? സിബലും കൂട്ടരും വറുത്തെടുക്കുന്ന വാദങ്ങൾ ഇതൊക്കെയാവാമെന്നു ടിജി പറയുന്നു.
ഇന്ത്യൻ പ്രജക്ക് ഇല്ലെങ്കിലും വിദേശിക്കു നിർബ്ബന്ധമായും നീതി വേണം!
ഉദാത്ത ജനാധിപത്യമേ, നമിക്കുന്നു.
നിൻ തിരുമുമ്പിൽ!
Keywords:
Recent in World
Must Read
Latest News
In News for a while now..