ഉയിർപ്പു തിരുനാൾ ആഘോഷത്തിൽ ലോകം.
അനിൽകുമാർ
20 April 2025, 5:58 am
പ്രത്യാശയുടെയും പുനരുത്ഥാനത്തിന്റെയും ആഘോഷമായ ഈസ്റ്ററിന്റെ ഉത്സവത്തിളക്കത്തിൽ ലോകം. വിശ്വാസപൂർവ്വമുള്ള നോമ്പാചരണത്തിനും പ്രാർത്ഥനകൾക്കും ഫലശ്രുതിയായെത്തുന്ന ഉയിർപ്പു തിരുനാളിന് എക്കാലവും പ്രസക്തിയുണ്ട്.
കേരളത്തിൽ ക്രിസ്തീയ ദേവാലയങ്ങളിലെല്ലാം പ്രത്യേക പ്രാർത്ഥനയും ആഘോഷ പരിപാടികളും അകമ്പടിയാക്കിയാണ് ഉയിർത്തെഴുന്നേല്പ് കൊണ്ടാടിയത്. പീഡാനുഭവസ്മരണകൾക്കും നോമ്പാചരണത്തിനും പിന്നാലെയെത്തിയ ഈസ്റ്റർ പുതു പ്രതീക്ഷകളുടെ കൂടി ഉത്സവമായി.
ലോകമെമ്പാടുമുളള വിശ്വാസികൾക്ക് റീച്ച് മലയാളത്തിന്റെ ഹാർദ്ദമായ ഈസ്റ്റർ ആശംസകൾ🙏
Keywords:
Recent in World
Must Read
Latest News
In News for a while now..



