സ്വയം തിരഞ്ഞെടുക്കുന്ന സ്ഥലത്ത് ഉചിതമായ സമയം ഇന്ത്യയുടെ ആക്രമണങ്ങൾക്ക് മറുപടി നൽകുമെന്ന് പാകിസ്ഥാൻ ഭീഷണി.
അനിൽ ബാലകൃഷ്ണൻ
7 May 2025, 4:21 am
ഇന്ത്യയുടെ ഓപറേഷൻ സിന്ദൂർ 'ഏകപക്ഷീയമായ പ്രകോപന'മെന്ന് പാക് സേനാ വക്താവ് ലഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൌധരി പ്രതികരിച്ചു. ഇന്ത്യക്ക് തക്കതായ മറുപടി നൽകാൻ പാകിസ്ഥാന് എല്ലാ അവകാശങ്ങളുമുണ്ടെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു.സ്വയം തിരഞ്ഞെടുക്കുന്ന സ്ഥലത്ത് ഉചിതമായ സമയം ഇന്ത്യയുടെ ആക്രമണങ്ങൾക്ക് മറുപടി നൽകുമെന്നും പാകിസ്ഥാൻ ഭീഷണി മുഴക്കി.
തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഓപറേഷൻ സിന്ദൂർ നടക്കുന്നത്. എന്നാൽ ജനവാസ മേഖലകളിലും ഇന്ത്യ ആക്രമണം നടത്തിയിട്ടുണ്ടെന്ന് പാക് മാധ്യമങ്ങളും സൈനിക വൃത്തങ്ങളും ആരോപിക്കുന്നു. ഏതാനും സാധാരണക്കാർ കൊല്ലപ്പെട്ടതായും പാകിസ്ഥാൻ അവകാശപ്പെടുന്നു.
ഇന്ത്യയുടെ നടപടി യുദ്ധം തന്നെയാണ്. പാകിസ്ഥാന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനുമെതിരായ ഈ നീക്കം അന്താരാഷ്ട്രനിയമങ്ങൾക്കും യു.എൻ ചാർട്ടറിനുമെതിരാണെന്നും പാകിസ്ഥാൻ ഔദ്യോഗികമായി പ്രതികരിച്ചു.
അഞ്ചു കേന്ദ്രങ്ങളിൽ ഇന്ത്യൻ വ്യോമാക്രമണം നടന്നതായി പാകിസ്ഥാൻ സ്ഥിരീകരിച്ചു. അതിർത്തിയിലെ നിയന്ത്രണ രേഖയിൽ പാക് സേന പ്രതികരിച്ചു തുടങ്ങിയതായി പാകിസ്ഥാൻ മാധ്യമങ്ങൾ പറയുന്നു.ആക്രമണത്തെത്തുടർന്ന് പാകിസ്ഥാൻ തങ്ങളുടെ വ്യോമ കേന്ദ്രങ്ങൾ 48 മണിക്കൂർ അടച്ചിട്ടു.
Keywords:
Recent in World
Must Read
Latest News
In News for a while now..