ⓘ WEBSITE UNDER DEVELOPMENT

NewsAd1
ലിയോ പതിനാലാമൻ പാപ്പാ കത്തോലിക്കാസഭയുടെ പുതിയ മേലദ്ധ്യക്ഷൻ.
അനിൽ ബാലകൃഷ്ണൻ
8 May 2025, 7:09 pm
main image of news

ബുധനാഴ്ച ആരംഭിച്ച കോൺക്ലേവിൽ കത്തോലിക്കാസഭയുടെ മേലദ്ധ്യക്ഷനും റോമിന്റെ ഇരുനൂറ്റിയറുപത്തിയേഴാമത്‌ മെത്രാനുമായി കർദിനാൾ റോബെർത്തോ ഫ്രാൻസിസ് പ്രെവൊസ്‌ത്‌ തിരഞ്ഞെടുക്കപ്പെട്ടു.

കർദ്ദിനാൾ സംഘത്തിന്റെ പ്രോട്ടോ ഡീക്കൻ കർദ്ദിനാൾ ഡൊമിനിക് മമ്പെർത്തി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി.

 image 2 of news

" വലിയൊരു സന്തോഷവാർത്ത അറിയിക്കുന്നു: നമുക്ക് ഒരു പാപ്പായെ ലഭിച്ചിരിക്കുന്നു" ഡൊമിനിക് മമ്പെർത്തി ആ വാർത്ത റോമിനോടും ലോകത്തോടാകെയും ലത്തീൻ ഭാഷയിലെ നിയതരൂപത്തിൽ അറിയിച്ചു.
HomeAd1
 image 3 of news

പത്രോസിന്റെ ഇരുനൂറ്റിയറുപത്തിയേഴാമത്‌ പിൻഗാമിയായി തിരഞ്ഞെടുപ്പപ്പെട്ട പുതിയ പാപ്പാ ലിയോ പതിനാലാമൻ എന്ന പേര് തന്റെ ഔദ്യോഗികനാമമായി സ്വീകരിച്ചതായും കർദ്ദിനാൾ മമ്പെർത്തി വ്യക്തമാക്കി.

പന്ത്രണ്ട് വർഷക്കാലം കത്തോലിക്കാസഭയെ നയിച്ച ഫ്രാൻസിസ് പാപ്പാ, ഏപ്രിൽ 21 തിങ്കളാഴ്ചയാണ് ശ്വാസകോശസംബന്ധമായയ രോഗങ്ങളെത്തുടർന്ന് നിര്യാതനായത്. അന്നു മുതൽ ശൂന്യമായിക്കിടന്ന പത്രോസിന്റെ സിംഹാസനത്തിൽ, ക്രിസ്തുവിന്റെ വികാരിയായി സഭയെ നയിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട പുതിയ വലിയ ഇടയനുവേണ്ടി പ്രാർത്ഥനയിലാണ് ലോക ക്രൈസ്തവർ.

പാപ്പായെ തിരഞ്ഞെടുക്കുവാനുള്ള ഇത്തവണത്തെ കോൺക്ലേവിൽ 133 കർദ്ദിനാൾമാരാണ് വോട്ടു ചെയ്തത്. കെനിയയിൽനിന്നുള്ള കർദ്ദിനാൾ ജോൺ ഞ്ഞൂവേ, സ്പെയിനിൽനിന്നുള്ള കർദ്ദിനാൾ അന്തോണിയോ കഞ്ഞിസാരെസ് യ്യോവേര എന്നിവർ, ശാരീരികബുദ്ധിമുട്ടുകൾ മൂലം റോമിലെത്തിയില്ല.

ഷിക്കാഗോയിൽ ജനിച്ചു വളർന്ന കർദ്ദിനാൾ റോബെർട്ട് പ്രേവോ സഭാചരിത്രത്തിലെ ആദ്യ അമേരിക്കൻ മാർപ്പാപ്പ എന്ന സവിശേഷതയുമായാണ് സ്ഥാനാരോഹണം നടത്തുക.

Keywords:

home ad2 16*9

Recent in World

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞