' തള്ള് ' പിൻവലിച്ച് ട്രംപ്
പ്രത്യേക ലേഖകൻ
15 May 2025, 2:30 pm
Doha : ഓപ്പറേഷൻ സിന്ദൂർ ദൗത്യം
ഇന്ത്യ നിർത്തി വെച്ചത് തൻ്റെ ഇടപെടൽ കൊണ്ടാണെന്ന മുൻ നിലപാട് തിരുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഖത്തറിൽ ഒരു പരിപാടിയിൽ സംസാരിക്കവേയാണ് മെയ് 10-ാം തീയതി നടത്തിയ പ്രസ്താവന ട്രംപ് തിരുത്തിയത്." യുദ്ധം നിർത്തി വച്ചത് ഞാൻ കാരണമാണെന്ന് പറഞ്ഞിട്ടില്ല. പക്ഷേ ഇന്ത്യയും പാകിസ്താനും തമ്മിൽ ധാരണ ഉണ്ടാക്കിയതിന് പിന്നിൽ എൻ്റെ സഹായം ഉണ്ടായിട്ടുണ്ട്. ഇല്ലായിരുന്നെങ്കിൽ യുദ്ധം രൂക്ഷമാകുമായിരുന്നു."ട്രംപ് ദോഹയിൽ അമേരിക്കൻ സൈനികരെ അഭിസംബോധന ചെയ്ത് പറഞ്ഞു.
അമേരിക്കൻ പ്രസിഡൻ്റിൻ്റെ
മുൻ പ്രസ്താവനയെ വിദേശകാര്യ മന്ത്രാലയം തള്ളി പറഞ്ഞിരുന്നു. ഇന്ത്യ-പാക് ധാരണയിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ വക്താവ് സന്ദീപ്
ജയ്സ്വാൾ മെയ് 13 ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Keywords:
Recent in World
Must Read
Latest News
In News for a while now..