ഓപ്പറേഷൻ സിന്ദൂർ : കൊളംബിയൻ സർക്കാരിൻ്റെ നിലപാടിൽ നിരാശ പ്രകടിപ്പിച്ച് ശശി തരൂർ
പ്രത്യേക ലേഖകൻ
30 May 2025, 4:44 am
കൊളംബിയയിൽ മാധ്യമ കൂടിക്കാഴ്ച നടത്തുന്ന ശശി തരൂർ. ഒപ്പം ഇന്ത്യൻ സംഘത്തിലെ മറ്റ് പ്രതിനിധികൾ
New Delhi : ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാകിസ്താനികൾക്ക് കൊളംബിയൻ സർക്കാർ അനുശോചനം അറിയിച്ചതിൽ നിരാശ പ്രകടിപ്പിച്ച് ശശി തരൂർ M P. അഞ്ച് രാജ്യങ്ങളിലെ ഇന്ത്യൻ ബഹുകക്ഷി പ്രതിനിധി സംഘത്തെ നയിക്കുന്ന ശശി തരൂർ വെള്ളിയാഴ്ച കൊളംബിയയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ പറഞ്ഞു.
തീവ്രവാദികൾക്കും അവരുടെ രാജ്യത്തെ പ്രതിരോധിക്കുന്നവർക്കും ഇടയിൽ ഒരു ധാർമ്മിക തുല്യതയും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
"ഭീകരതയുടെ ഇരകളോട് അനുഭാവം പുലർത്തുന്നതിനു പകരം, ഇന്ത്യൻ ആക്രമണങ്ങൾക്ക് ശേഷം പാകിസ്താനിൽ ഉണ്ടായ ജീവ നാശത്തിൽ ഹൃദയംഗമമായ അനുശോചനം പ്രകടിപ്പിച്ച കൊളംബിയൻ സർക്കാരിന്റെ പ്രതികരണത്തിൽ ഞങ്ങൾ അൽപ്പം നിരാശരാണെന്ന് പറയും," ഇന്ത്യൻ നിലപാട് വ്യക്തമാക്കി തരൂർ പറഞ്ഞു."കൊളംബിയയിലെ സുഹൃത്തുക്കളോട് ഞങ്ങൾ പറയും, ഭീകരരെ അയയ്ക്കുന്നവരും അവരെ ചെറുക്കുന്നവരും തമ്മിൽ ഒരു തുല്യതയും ഉണ്ടാകില്ല. ആക്രമിക്കുന്നവരും പ്രതിരോധിക്കുന്നവരും തമ്മിൽ ഒരു തുല്യതയും ഉണ്ടാകില്ല. ഞങ്ങൾ സ്വയം പ്രതിരോധത്തിനുള്ള അവകാശം മാത്രമാണ് ഉപയോഗിക്കുന്നത്, ഇതിൽ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ, അത്തരം തെറ്റിദ്ധാരണകൾ ഇല്ലാതാക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. സാഹചര്യങ്ങളെക്കുറിച്ച് കൊളംബിയയുമായി വിശദമായി സംസാരിക്കുന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബ (L-e-T) യുടെ ശാഖയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് ജമ്മു കശ്മീരിലെ പഹൽഗാമിൽ സാധാരണക്കാർക്കെതിരെ നടത്തിയ ക്രൂരമായ ഭീകരാക്രമണത്തെ തുടർന്നുള്ള ഇന്ത്യയുടെ മറുപടി നിയമാനുസൃതമായ സ്വയം പ്രതിരോധ നടപടിയാണെന്ന് തരൂർ ഊന്നിപ്പറഞ്ഞു. "സാഹചര്യങ്ങളെക്കുറിച്ച് കൊളംബിയയുമായി വിശദമായി സംസാരിക്കുന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. കൊളംബിയ നിരവധി ഭീകരാക്രമണങ്ങൾ നേരിട്ടതുപോലെ, ഞങ്ങൾ ഇന്ത്യാക്കാരും അനുഭവിക്കുന്നുണ്ട്. ഏകദേശം നാല് പതിറ്റാണ്ടുകളായി ഞങ്ങൾ വളരെയധികം ആക്രമണങ്ങൾ സഹിക്കുന്നു," തരൂർ പറഞ്ഞു.ഇവിടെ ഞങ്ങൾ ഒരു ധാരണ തേടുകയാണ്...
"ഭീകരർക്ക് സുരക്ഷിത താവളവും സംരക്ഷണവും നൽകുന്നവരോട് അങ്ങനെ ചെയ്യുന്നത് നിർത്താൻ മറ്റ് സർക്കാരുകൾ പറയുമെന്ന് ഞങ്ങൾ തീർച്ചയായും പ്രതീക്ഷിക്കുന്നു. അത് ,സുരക്ഷാ കൗൺസിലിലോ അതിനു പുറത്തോ,"എവിടെ ആയാലും വളരെ സഹായകരമാകും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
"ഭീകര താവളങ്ങളിലെ ഇന്ത്യൻ ആക്രമണങ്ങൾക്ക് ശേഷം പാകിസ്താനിൽ മരിച്ചവർക്ക് കൊളംബിയ അനുശോചനം രേഖപ്പെടുത്തുന്നു" എന്ന ഒരു പ്രസ്താവന നടത്തിയപ്പോൾ സ്ഥിതി പൂർണ്ണമായി മനസ്സിലായില്ലായിരിക്കും
എന്നൊരു തോന്നൽ ഞങ്ങൾക്കുണ്ട്. മനസ്സിലാക്കൽ ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ലോകത്ത് സൃഷ്ടിപരമായ പുരോഗതിക്ക് ശരിക്കും ഒരു ശക്തിയായി പ്രവർത്തിക്കുന്ന ഒരു രാജ്യമാണ് ഞങ്ങൾ". ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല അതിർത്തി സംഘർഷങ്ങളിൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥതയെ കുറിച്ചുള്ള ഊഹാപോഹങ്ങൾ ശശി തരൂർ തള്ളിക്കളഞ്ഞു.
"യുണൈറ്റഡ് സ്റ്റേറ്റ്സിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും മറ്റ് രാജ്യങ്ങളിലെ (ഫ്രാൻസ്, യുഎഇ, സൗദി അറേബ്യ) മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും ഞങ്ങൾക്ക് നിരവധി ഫോൺ കോളുകൾ ലഭിച്ചു. ഈ രാജ്യങ്ങൾക്കെല്ലാം ഞങ്ങൾ നൽകിയ സന്ദേശം കൃത്യമായി ഒന്നു തന്നെയായിരുന്നു. ഞങ്ങൾക്ക് യുദ്ധത്തിൽ താൽപ്പര്യമില്ല. ഒരു ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുകയായിരുന്നു ഞങ്ങൾ. അവർ നിർത്തിയാൽ ഞങ്ങൾ നിർത്തും," . "തീർച്ചയായും ഞങ്ങൾക്ക് അറിയാവുന്ന തരത്തിലുള്ള സജീവമായ മധ്യസ്ഥ പ്രക്രിയ ഉണ്ടായിരുന്നില്ല അദ്ദേഹം പറഞ്ഞു.
Keywords:
Recent in World
Must Read
Latest News
In News for a while now..