NewsAd1
അമേരിക്ക-ഇറാൻ യുദ്ധം: ചൊവ്വാഴ്ച കൊട്ടിക്കലാശമുണ്ടാകുമോ?
ന്യൂസ് ഡസ്ക്
6 April 2026, 4:46 pm
main image of news

ഹോർ മൂസ് കടലിടുക്ക് തുറക്കാൻ വിസമ്മതിച്ചാൽ ഇറാനിൽ സർവ്വനാശം വിതക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് അന്ത്യശാസനം നൽകിയിരിക്കേ ലോകത്താകമാനം യുദ്ധഭീതി നിറഞ്ഞിരിക്കുകയാണ്.

ഇതിനു മുമ്പ് ഒരു രാജ്യത്തലവനും ഉപയോഗിക്കാത്ത തരത്തിലുള്ള തെറിപ്രയോഗമുൾക്കൊള്ളുന്ന ഭാഷയിലാണ് സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ട്രൂത്തിൽ ട്രമ്പിന്റെ ഭീഷണി പുറത്തുവന്നത്.

 image 2 of news

"Tuesday will be Power Plant Day, and Bridge Day, all wrapped up in one, in Iran. There will be nothing like it!!! Open the F*_in' Strait, you crazy b_*ds, or you'll be living in Hell - JUST WATCH! Praise be to Allah"

"ചൊവ്വാഴ്ച ഇറാനിലെ വൈദ്യുതനിലയങ്ങളുടെയും പാലങ്ങളുടെയും അഭിശപ്ത ദിവസമായിരിക്കും. തന്തയ്ക്കു പിറക്കാത്തവരേ ആ (നശിച്ച) കടലിടുക്ക് തുറക്ക്. അല്ലെങ്കിൽ നരകത്തിലായിരിക്കും നിങ്ങളുടെ ജീവിതം. നോക്കിക്കോ.... അള്ളാഹുവിന് നൽവാഴ്ത്തുകൾ.
.." ട്രമ്പ് ട്രൂത്തിൽ കുറിച്ചു.
ഭ്രാന്തുപിടിച്ചതു പോലുള്ള ട്രമ്പിന്റെ പുലഭ്യം പറച്ചിൽ ലോക രാജ്യങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
HomeAd1
 image 3 of news

അതേസമയം സമാധാനക്കരാറിലെത്താൻ സമയമായിട്ടില്ലെന്ന്ഇറാൻ സൈനികവക്താവ് വ്യക്തമാക്കി. ട്രമ്പിന് സമനില നഷ്ടപ്പെട്ടിരിക്കുകയാണ്. ഭീരുത്വം നിറഞ്ഞ അമേരിക്കയുടെ ജല്പനക്ക തള്ളിക്കളയുന്നുവെന്നും ജനറൽ അലി അബ്ദുള്ളാഹി പറഞ്ഞു.

ആഗ്രഹിച്ചതുപോലെ യുദ്ധ വിജയുണ്ടാക്കാൻ കഴിയാത്തതിൽ ട്രമ്പിന് കടുത്ത നിരാശയുണ്ട്. ഭീഷണികൾക്ക് വഴങ്ങാതെയുളള ഇറാന്റെ സമീപനവും അമേരിക്കയെ അസ്വസ്ഥമാക്കുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് അമേരിക്ക കടുംകൈകൾക്കെന്തെങ്കിലും മുതിർന്നാൻ അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് ഇറാന്റെ തീരുമാനം.

Keywords:

home ad2 16*9

Recent in World

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞