വിസ്മയിപ്പിക്കുന്നത് രണ്ടു രാജ്യങ്ങളിലെ രണ്ടു മുഖ്യമന്ത്രിമാർ... വിഡി സതീശനും മറിയം നവാസും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിസ്മയങ്ങളാണ് സതീശൻ തന്നതെങ്കിൽ പാക്കിസ്ഥാനിലെ ലാഹോറിൽ ചരിത്രം തിരികെപ്പിടിക്കുന്ന വേറിട്ട വിസ്മയങ്ങളാണ് പടർന്നു കയറുന്നത്.
ഇസ്ലാംപുര പണ്ടേപ്പോലെ കൃഷ്ണ നഗറായി മാറിയിരിക്കുന്നു. ബാബ്റി മസ്ജിദ് ചൗക്കിനു പുതിയ പേര് ജൈന മന്ദിർ.ചൗക്ക്. മുസ്തഫാബാദ് ഇനി ധരം പുര എന്നറിയപ്പെടും. മൗലാനാസഫർ അലിഖാൻ ചൗക്കിന്റെ പുതിയ പേര് ലക്ഷ്മി നഗർ. സുന്നത്ത് നഗർ,സന്ത് നഗറായി. ഹമീദ് നിസാമി ടെമ്പിൾ നഗറായും റഹ്മാൻ ഗാലി രാംഗലിയായും ഗാസിയാബാദ് കുഞ്ചാപുരയായും പരിണമിക്കുന്നു.
സർക്കാർ ഫയലുകളിലും രേഖകളിലും ബോർഡുകളിലും ഇസ്ലാമികവത്കരണത്തിന്റെ ഭാഗമായി പുതിയ പേരുകൾ വന്നെങ്കിലും സാധാരണക്കാരായ ബഹുഭൂരിപക്ഷം ജനങ്ങളും പഴയ പേരുകൾ തന്നെയാണ് ഇപ്പോഴും വ്യാപകമായി ഉപയോഗിച്ചു വരുന്നതെന്ന് വാൽഡ് സിറ്റി ഓഫ് ലാഹോർ മുൻ ഡയറക്ടർ ജനറൽ കമ്രാൻ ലഹാരി സാക്ഷ്യപ്പെടുത്തുന്നു.
ഒരു രാഷ്ട്രീയ ഭൂമികയുടെ ആഖ്യാനമല്ല മറിച്ച് ചരിത്രവും സംസ്കാരവും പൈതൃകവുമാണ് പരമപ്രധാനമെന്ന് ഒരു ഇസ്ലാമിക ഭരണകൂടം ലോകത്തോട് ഉച്ചത്തിൽ സാഭിമാനം ഘോഷിക്കുമ്പോൾ ഭാരതസർക്കാരിന്റെ പുനർ നാമകരണങ്ങളും സാധുവാകുന്നു. എന്നാൽ ഈ നീക്കത്തെ വല്ലാതെ ഇകഴ്ത്താനും താറടിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇവിടെ നടന്നത്. ചരിത്രം തിരുത്താനും മുസ്ലിംകളുടെ ചരിത്ര പാരമ്പര്യത്തെ മായ്ച്ചുകളയാനും പൊതു ഇടങ്ങളെ കാവിവൽക്കരിക്കാനുമുളള യത്നങ്ങളാണ് ഇതിന്റെ പിന്നിലെന്ന വ്യാഖ്യാനങ്ങളാണ് രാജ്യത്തും പുറത്തുമുള്ള മതമൗലികതാ വാദികളും കപടമതേതരരും യാന്ത്രിക സമീപനം പുലർത്തുന്ന സ്യൂഡോ ഇടതുപക്ഷ ബുദ്ധിജീവികളും പ്രചരിപ്പിച്ചത്.. ജനങ്ങളൾക്കിടയിൽ വെറുപ്പും സംശയവും ഭീതിയും പടർത്താൻ അവർ ഉൽസാഹിച്ചു..
ഇനി അവരെ ഒരു സംഘിയാക്കാൻ എളുപ്പമാണ്. ആൻറി ഇസ്ലാമിസ്റ്റായി ചാപ്പയടിക്കാം.ഫത്വ പുറപ്പടുവിക്കാം.മലാലയെ പിൻതുടർന്നവർ ഇപ്പോഴും സജീവം. മതമൗലികതാവാദികൾ വേട്ടയ്ക്കിറങ്ങുമോ? വിഭജനം തീർത്ത വേലിക്കെട്ടുകൾ വെട്ടിത്തുറക്കുമോ പുതുയുഗം?
Keywords:
Recent in World
Must Read
Latest News
In News for a while now..



