NewsAd1
സോദരത്വേന ചെയ്യുന്ന യുദ്ധങ്ങൾ..
മോഹൻ കെ കൃഷ്ണൻ
23 September 2026, 3:47 am
main image of news

'ഇവനെ സൂക്ഷിക്കണം. അവന്റെ കണ്ണുകളിൽ തീഷ്ണതയോടെ എന്തോ കത്തുന്നു. വാക്കുകളിൽ സൂചിമുനയുടെ മൂർച്ച. ചാത്തൻമാരുടെ മുഖ പ്രസാദം നഷ്ടമായിരിക്കുന്നു. കാരണമറിയാത്ത ഒരു ഉത്കണ്ഠ എന്റെ മനസിലും വളരുന്നു. പിഴയ്ക്കാത്ത ചുവടുവയ്പ്പുകളുമായാണ് അവനീ മണ്ണിൽ നടന്നെത്തിയത്, അത് വെറുമൊരു യാത്രയല്ല എന്തോ എവിടെയോ ഒരുങ്ങുന്നു!'

ജാഹിലിയ്യ( ഇരുണ്ട) കാലത്തെ മനസും അത്യന്താധുനിക വാർഹെഡുകളുമായി യമനിലെ സെയ്ദി ഗോത്രക്കാരായ ഹൂതികളെ പോലെ, തൗഹീദിൽ(ഏക ദൈവ വിശ്വാസം) വിശ്വസിക്കുന്ന ഹിജാസിലേക്ക് (സൗദി അറേബ്യ) ആഗ്നേയത്തിന്റെ പോർമുനകൾ വർഷിക്കുന്ന ദിനങ്ങളാണ് കടന്നു പോകുന്നത്.

 image 2 of news

ഒരുപാടു ദേവതകൾ മരിച്ചു വീണ മണൽ പരപ്പിൽ പൂർവ്വകാല പ്രാബല്യത്തോടെ ഏക ദേവൻ അവതരിച്ചു. ഏഴാകാശത്തിനു മേലുള്ള പറുദീസയ്ക്കു നേർരേഖയിൽ ലംബമായി തൊട്ടുതാഴെ പരിലസിക്കുന്ന ദേവഭൂമിയിൽ അധികാരത്തിനും സമ്പത്തിനും ആധിപത്യത്തിനും വേണ്ടിയുള്ള ഛകടയാണ് ഇന്ന് നടക്കുന്നത്. മതവും മതശാസനകളും ഇവിടെ മൂകസാക്ഷി മാത്രം. കാരണം ഇതൊരു ഭ്രാതൃഹത്യ (Fratricide)കൂടിയാകുന്നു .

തിരുവചനങ്ങളും തിരുവെഴുത്തുകളും കർമ ശാസ്ത്രവും ശസ്ത്രങ്ങളുടെ ചെകിടു തുളയ്ക്കുന്ന ശബ്ദഘോഷത്തിൽ നിശബ്ദമാകുന്നു. അലിഞ്ഞലിഞ്ഞ് ഇല്ലാതാകുന്നു.
ഒരുനൂറൂ തിരുനാമങ്ങളുമായി സത്യമതം ജപസഞ്ചലിതോഷ്ഠമായി മരുരൂഹങ്ങളിൽ മരീചികകളും കടന്ന് മരുപ്പച്ചകൾ തേടുകയാണിപ്പോൾ.
HomeAd1
 image 3 of news

ദേവഭൂമി കാക്കാനുള്ള പോരാട്ടത്തിൽ സൗദി അറേബ്യക്ക് അനുഗാമികളില്ല എന്നതു ഖേദകരം. അവനവനു വരുന്ന തൊന്തരവുകള് അവനവൻ തന്നെ നേരിടേണ്ടി വരുമെന്ന് കണ്ണൂർ കാരനായ നമ്മുടെ രാജ്യത്തെ ഒരു വലിയ യുദ്ധതന്ത്രജ്ഞൻ പണ്ടേ പറഞ്ഞതാണ്. അതിവിടെ സംഭവിച്ചു എന്നെയുള്ളൂ. അങ്ങാടി പിള്ളേരും നാട്ടുപിള്ളേരും കളിച്ചു തീർന്നപ്പോൾ ഉരുവായ ഗുണപാഠം തുർക്കിയും പാക്കിസ്ഥാനും പുന: പ്രകാശനം നടത്തി എന്നു മാത്രം.. വെടക്കാക്കി തനിക്കാക്കുക എന്നതു മാത്രമാണ് ഇന്നത്തെ രാഷ്ട്ര തന്ത്രം. മതവും മറ്റു അനുസാരികളും കുട മാറ്റത്തിനുള്ള കോപ്പുകളായി മാറ്റിവച്ചിരിക്കയാണ്.

ഈ വാർഫയറിൽ യുഎസും ചീനയും റഷ്യയും നിസ്സംഗരാണ്. നിസംഗതയും ഒരു നയതന്ത്ര ടൂളാവാം. പരമോന്നത ആലയം ആഗ്നേയാസ്ത്ര ഭീഷണി നേരിടുമ്പോഴും ലോകത്തെ മത രാഷ്ട്രങ്ങൾ ഉൾപ്പടെ ആരും ഞെട്ടിയില്ല. അപലപിച്ചില്ല.ആരും പ്രധിഷേധിച്ചില്ല. അവിടെ എങ്കിൽ ആഹാ.ഇവിടെ എങ്കിൽ ഓഹോ !
അതാണ് പുതിയ ലോക ക്രമം.

 image 4 of news

ആചാരങ്ങളും അനുഷ്ഠാനങ്ങളും യാന്ത്രികമാകുന്നത് എവിടെയും ഇപ്പോൾ ഒരു നിത്യകാഴ്ചയാണ്.കാലക്കേടാകാം. കാലത്തിന്റെ മാറ്റമാകാം സമർപ്പണം കുറയുന്നു. സെന്റിമെന്റുകൾ കത്തുന്നു..പരനിന്ദ ഇന്നൊരു ഭൂഷണവും.

സ്ഥാപനവൽക്കരിക്കപ്പെടുന്ന പൗരോഹത്യം ഇന്നു മേൽക്കൈ നേടുന്നു. മതങ്ങളെ ആകെയും ബ്രാൻഡ് ചെയ്ത് കോർപ്പറേറ്റുകൾ പുതിയ ലോകം പണിയും.. ഇതാണ് ഭാവിയിലെ നീതിയുടെ ഏക ലോകം.

ഒരേ ദേവനു മുന്നിൽ സ്വർഗത്തിനു വേണ്ടി പ്രാർത്ഥിക്കുന്നവർ, ത്വാവാഫ് നിർവഹിക്കുന്നവർ പരസ്പരം വാളുകൾ മിനുക്കുന്നു. പരേതനുവേണ്ടി യാസിൻ ഓതുന്നു പരിധികളില്ലാത്ത വിശ്വാസ രാശിയിൽ അതിരുകൾ തീർത്ത് വിശ്വാസികൾ വൈരുദ്ധ്യാത്മകമായി സ്വയം മാറുന്നു.ലോകം ചുരുങ്ങുമ്പോൾ മനുഷ്യ ഗോത്രങ്ങൾ വലുതാകുമോ?

ബൈബിളിൽ പറയുന്ന പേർഷ്യയാണ് ഇന്നത്തെ ഇറാൻ .അഗ്നി ദേവനെ ആരാധിച്ചിരുന്ന ജരാതുഷ്ടന്റെ നാട്.സംസനീദ് ഭരണകൂടം നൂറ്റാണ്ടുകളോളം ഭരിച്ച നാട്ടിലാണ് ഒട്ടകപ്പുറമേറി സായുധമായ പുതിയ മതം എത്തുന്നത്.ജൂതർക്കും ക്രൈസ്തവർക്കും നൽകിയ ഇളവുകൾ പോലും നൽകാതെ അഗ്നിപൂജകരെ അവർ നാലുപാടും പായിച്ചു.അങ്ങനെ അവരിൽ ഒരു ഭാഗം ഇന്ത്യയിലെത്തി. പാഴ്സികൾ.വീരോചിതം അവരെ ഇവിടെ കുടിയിരുത്തി.ഭാരതത്തിന് അവർ നൽകിയ സംഭാവനകൾ അനുപമമായിരുന്നു. .അങ്ങനെ ഒരു അധിനിവേശവും ഒരു പലായനവും തീർത്ത മുഹമ്മദീയ ഭരണം മതത്തിലെ ന്യൂനപക്ഷക്കാരുടേതായി മാറിയത് വിധിവിഹിതം.
ഇറാൻ ഇന്നു പലർക്കും വില്ലനായി തീർന്നിരിക്കുന്നു. ഏകാധിപതികളും പൗരോഹിത്യവും ഊഴം വച്ച് നാടു ഭരിച്ചു. ശിയാക്കളുടെ ചങ്കാണ് ഇറാൻ.
ചരിത്രം ആവർത്തിക്കാതിരിക്കട്ടെ.
പശ്ചിമേഷ്യയിലെ നാടുകളുടെ നയവും സമീപനവും പലതായി മാറിമാറിയുമ്പോൾ അവരുടെ പ്രോക്സികളായി പല ആതങ്കവാദ സംഘങ്ങളും ഉയിർക്കുന്നു.
ഈ കാഴ്ചകൾക്കും കാഴ്ചപ്പാടുകൾക്കും മധ്യേ ഇസ്രാഈൽ എന്ന കാനായിലെ ജൂതന്മാരുണ്ട്. ഏതു നേരവും ചാടിവീഴാവുന്ന ആക്രമണകാരികളെയും കാത്ത് എണ്ണയിട്ട് ഇരിപ്പാണ് അവർ..
പൊതു പിതാവായ എബ്രഹിന്റെ പേരിൽ ഒരു ഉടമ്പടി വന്നിട്ടും അതിൽ ചേരാത്ത സൗദി ഇപ്പോൾ കാനയിലെ വിരുന്നിനെത്തുന്നു . ഒരു കൈ സഹായം യാചിക്കുന്നു. ഇവിടെ കുടിപ്പക ആവിയാകുന്നു.മതം നിഷ്പ്രഭമാകുന്നു. രാജ തന്ത്രം ജയിക്കുന്നു.പെരെല് നിമ്മിതിയായി കിടക്കുന്നതാണല്ലോ ഏറ്റവും പെരിയ സമാധാനം!
അതെ,നഷ്ടപ്പെടാൻ ആർക്കും ഒന്നുമില്ല.
മരിച്ചതെല്ലാം പച്ച മനുഷ്യർ..
മതം തിന്നു തീർത്ത മനുഷ്യ കൂനകൾ!.

Keywords:

home ad2 16*9

Recent in World

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞